പൂഞ്ഞാര്‍: കേരളം മുസ്ലീം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും ഒരു വര്‍ഷത്തിനുള്ളില്‍ പ്രസവിപ്പിച്ചു രണ്ടുലക്ഷത്തോളം മുസ്ലിം കുഞ്ഞുങ്ങളെ ഉണ്ടാക്കി എന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പ്രസ്താവിച്ച പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
മെയ് 9ന് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണ്ടും മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത കലര്‍ന്ന അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് പിസി അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ആരോപിക്കുന്നുണ്ട്. എസ്ഡിപിഐ എന്ന സംഘടനയെയും വളരെ രൂക്ഷമായി അധിക്ഷേപപരമായ ഭാഷയില്‍ തന്നെ പിസി ജോര്‍ജ്ജ് വിമര്‍ശിക്കുന്നുണ്ട്. “ശബരിമലയില്‍ കയറിയ സ്ത്രീകളെ; രണ്ടും കേട്ട സ്ത്രീകളെ ആദ്യം പോയി തടഞ്ഞത് താനാണെന്നും പിസി അവകാശപ്പെടുന്നു.
മുന്‍പും മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് പിസി ജോര്‍ജ് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. “സഖാവ് വിഎസ് അച്യൂതാനന്ദന് വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര്‍ ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസത്്യന്‍ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്ബ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്ബ് പ്രാര്ത്ഥിച്ചോണ്ടിരിക്കുമ്ബോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്ബോള് ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ” ഇത് പിസി മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞതാണ്.
തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കുലമടക്കം തകര്‍ക്കും എന്നും പിസി ജോര്‍ജ്ജ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു.