ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക്; ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല; മനോജ് കുമാര്‍

താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടന്‍ മനോജ് . യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മനോജ് കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാര്യ ബീന ഈ ശനിയാഴ്ച(മേയ് 15) ന് ഡിസ്ചാര്‍ജ്ജ് ആവുന്നതിന്‌റെ സന്തോഷം പങ്കുവെച്ചാണ് നടന്‍ എത്തിയത്. ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല,

ബീനയ്ക്ക് കൊവിഡ് പോസിറ്റീവായ വീഡിയോ ഒരു ബോധവല്‍ക്കരണത്തിന് വേണ്ടി ഇട്ടതാണ്. പക്ഷേ, ചില മീഡിയകള്‍ ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച്‌ വാര്‍ത്തകള്‍ കൊടുത്തു.

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ പലതരം ഹെഡിങ്ങുകള്‍ കൊടുത്തു. ഇത് എനിക്ക് കുറെപേര്‍ അയച്ചുതന്നിരുന്നു.

ഞാന്‍ എന്റെ വീഡിയോയില്‍ ഒരു പോസിറ്റീവ്‌നെസ് മാത്രമാണ് പറഞ്ഞത്. ഞാന്‍ പിന്നിട്ട കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഞാനൊന്ന് കരഞ്ഞുപോയി. ഇതെല്ലാം നമ്മുടെ ഇഷ്ടപ്പെട്ടവരുടെ മുന്‍പില്‍ വെച്ച്‌ പറയുമ്ബോള്‍ നമ്മള് അറിയാണ്ടൊന്ന് വിതുമ്ബിപോവും. നമ്മള് അങ്ങനത്തെ ഒരു സ്‌റ്റേജില്‍ കൂടി കടന്നുവന്നവരാണ്.

അതിന്‌റെ തീവ്രത ഒന്നറിഞ്ഞ് അല്ലെങ്കില്‍ അലസത പാടില്ല, അശ്രദ്ധ പാടില്ല അതൊന്ന് അറിഞ്ഞോട്ട് എന്ന് വെച്ച്‌ ഞാന്‍ പുറത്തുവിട്ടതാണ് .

കാരണം മൂന്ന് ദിവസം ഞാന്‍ അനുഭവിച്ചു. ഇനി ആര്‍ക്കും അതുപോലൊരു അവസ്ഥ വരരുതെ എന്ന് വിചാരിച്ച്‌ ഇട്ടതാണ്. ഇനി ഇതുപോലെ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും നടന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Related posts

Leave a Comment