നേഴ്സ് ദിനത്തിൽ വീണാനായർ കുറിപ്പുമായി രംഗത്ത്. നേഴ്സ് ദിനത്തിൽ സീരിയൽ സിനിമാ താരം വീണ നായർ ഒരു വൈറൽ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്.

നേഴ്സ് ദിനത്തിൽ വീണാനായർ കുറിപ്പുമായി രംഗത്ത്. നേഴ്സ് ദിനത്തിൽ സീരിയൽ സിനിമാ താരം വീണ നായർ ഒരു വൈറൽ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. അക്കാമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, പാഞ്ചാലി ഹൗസ് അടക്കമുള്ള ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ വീണ. നായർ വെൽക്കം ടു സെൻട്രൽ ജയിൽ, ചന്ദ്രേട്ടൻ എവിടെയാ, കോടതി സമക്ഷം ബാലൻ വക്കിൽ, വെള്ളിമൂങ്ങ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയയായി. ബിഗ് ബോസ് താരമായിരുന്ന വീണ ഇപ്പോൾ ബിഗ് ബോസ് താരങ്ങൾ ഒന്നിക്കുന്ന ബോയിങ് ബോയിങ് സീരിസിൽ അഭിനയിച്ചു വരികയാണ്. താരം കുറിച്ച കുറിപ്പ് ഇങ്ങനെ . Happy nursesday…..

എന്ടെ ചേട്ടനെ പോലുള്ള ലക്ഷ കണക്കിന് ഭൂമിയിലെ മാലാഖമാർക്ക് എന്ടെ പ്രണാമം .കോവിഡ് തുടങ്ങിയ സമയം മുതൽ ചേട്ടനു കോവിഡ് ഡ്യൂട്ടി ആണ്.ഇതുപോലെ ലക്ഷകണക്കിനു മാലാഖമാർ …….,ജനങളുടെ പ്രാർഥന നിങ്ങൾക്കൊപ്പമുണ്ട് …..ഞാൻ അമ്പാടിയെ പ്രസവിക്കുന്ന സമയത്തു കൂടെ ഉണ്ടായിരുന്ന ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ എല്ലാ നല്ലവരായ മാലാഖമാരെയും ഇ സമയത്തു ഓർക്കുന്നു. അമ്പാടി ആദ്യമായി കയ്യിലെടുത്തു എന്നെ കാണിച്ചു തന്ന ജെസ്മി സിസ്റ്റർ …എന്ടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം …..എല്ലാ മാലാഖ മാർക്കും എന്ടെ പ്രണാമം

Related posts

Leave a Comment