മുംബൈ: മുംബൈയില്‍ യുവതിയുടെ മൃതദേഹം കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ അഴുക്കുചാലിന് സമീപം കണ്ടെത്തി. മുംബൈയിലെ എംടിഎന്‍എല്‍ ജങ്ഷനിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സിന് സമീപത്താണ് കഴുത്ത് മുറിച്ച് കൊന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് മുന്‍പായി യുവതി പീഡനത്തിനിരയായതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ കഴുത്ത് മുറിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ലൈംഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ബലാത്സംഗം ചെയ്ത് കഴുത്ത് മുറിച്ച് കൊപ്പെടുത്തിയ നിലയില്‍; അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
