ഇസ്രയേല്‍ – പാലസ്തീന് ആക്രമണത്തില്‍ പിന്തിരിപ്പന് നയം സ്വീകരിക്കുന്നവരെ വിമര്‍ശിച്ച് നടന് അലി അക്ബര്‍. ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച് അലി അകബ്ര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വര്‍ഗീയത പറഞ്ഞ് നിരവധിയാളുകള്‍ കമന്റ് ചെയ്തിരുന്നു. സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്ബോള്‍ പോലും മതഭ്രാന്ത് വിളമ്ബുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നുവെന്ന് അലി അക്ബര്‍ കുറിച്ചു. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കുടുംബം പുലര്‍ത്താന്‍ അന്യനാട്ടില്‍ പോയി റോക്കറ്റാക്രമത്തില്‍ കൊല്ലപ്പെട്ട നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുന്നതിന്റെ ചുവട്ടില്‍ പോലും, മതഭ്രാന്ത് വിളമ്ബുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു… എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാന്‍ എത്ര തരം താഴാനും അവര്‍ക്കു കഴിയുന്നു…സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുന്പില് അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവര് ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും… രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികള്‍..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിര്…കഷ്ടം… അല്ലാതെന്തുപറയാന്‍… ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികള്ക്കില്ലാതെ പോവുന്നല്ലോ.
ഭര്‍ത്താവിനോട് വിഡീയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് റോക്കറ്റ് വീണതും ദുരന്തമുണ്ടായതും. മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാര്‍ത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.