“കോവിഡ് ഭീകരത”; ബീഹാറിന് പുറമേ യു‌പിയിലും ഗംഗാനദിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

ഗാസിപൂര്‍: ഇന്നലെ ബീഹാറില്‍ ബക്‌സറില്‍ ഗംഗാനദിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടതിന് പുറമേ ഇന്ന് യു‌പിയിലും അജ്ഞാത മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വന്നടിയുന്നതായി സൂചനകള്‍ .ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ചൗസ ബ്ളോക്കിലായിരുന്നു ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടേതാണെന്ന ഭയത്തില്‍ പ്രദേശവാസികള്‍ അറിയിച്ചതോടെയാണ് വാര്‍ത്തയായത്.ഇന്നും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗാസിപൂര്‍ മജിസ്‌ട്രേ‌റ്റ് എം.പി സിംഗ് അറിയിച്ചിട്ടുണ്ട്. എവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതെന്ന് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

 

Related posts

Leave a Comment