വലിയ വിവാദത്തിനും വിലക്കിനും ഒടുവിൽ സിനിമ ‘അക്വേറിയം’ പ്രേക്ഷകരിലേക്ക് മുൻപിൽ എത്താൻ പോകുന്നു

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഒരുപാട് വിവാദങ്ങൾക്ക് വഴി തെളിച്ചു . ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.സൈന പ്ലേ വഴി മേയ് 14 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ട്രയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്.

ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രത്തിന് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്നതായിരുന്നു ആദ്യം പേര് നൽകിയിരുന്നത് എന്നാൽ ഇത് ഒരുപാട് വാൻ വിവാദത്തിൽപ്പെട്ട് 2 തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്.ഹണി റോസ് കന്യാസ്ത്രീ ആയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിൽ സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ സംസ്ഥാന- കേന്ദ്ര ഘടകങ്ങളെ സമീപിച്ചിട്ടും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിനിമയുടെ പേര് മാറ്റിയത്.

 

 

 

 

Related posts

Leave a Comment