“Wolf “25 ദിവസം പിന്നിടുന്നു… സന്തോഷം പങ്കുവെച്ച് ഇർഷാദ് അലി.

ടെലിവിഷൻ സീരിയലിലൂടെ കടന്ന് വന്ന് മലയാളസിനിമയിൽ പെട്ടെന്നുതന്നെ ഒരു സ്ഥാനം പിടിച്ചടക്കിയ നടനാണ് ഇർഷാദ്. മനസ്സറിയാതെ അടക്കമുള്ള ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പിന്നീട് സൂഫി പറഞ്ഞ കഥ, സിംഹാസനം, കസബ, തണ്ണീർമത്തൻ ദിനങ്ങൾ, തൃശൂർ പേരൂർ ക്ലിപ്തം ,ആകാശമിഠായി , ഓപ്പറേഷൻ ജാവാ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ വൂൾഫ് എന്ന ഒരു ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ധാരാളം അഭിനന്ദനങ്ങൾ കിട്ടുന്നുണ്ട്. ഈ അവസരത്തിൽ അദ്ദേഹം സന്തോഷം പങ്കു വെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കു വച്ചത്. കുറുപ്പ് ഇങ്ങനെ. “Wolf “25 ദിവസം പിന്നിടുന്നു…

25 വർഷത്തെ അഭിനയജീവിതത്തിൽ ഇത്രമേൽ അഭിനന്ദനങ്ങൾ കിട്ടിയ, അഭിപ്രായം കേട്ട, സോഷ്യൽ മിഡിയ ഇത്രയേറെ ചർച്ചചെയ്യപ്പെട്ട എന്റെ ഒരു കഥാപാത്രം ഇതിന് മുൻപ് ഉണ്ടായിട്ടില്ല….
പിന്തുണ തന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു….
മുഴുവൻ സപ്പോർട്ടോടുകൂടി കൂടെ നിന്ന അർജുനോടും സംയുക്തയോടുമുള്ള സ്നേഹം വാക്കുകൾക്കുമപ്പുറം..
ഇരുകൈകളും നീട്ടി സ്വീകരിച്ച മുഴുവൻ പ്രേക്ഷരോട് ഒന്ന് മാത്രം….. സ്നേഹത്തോടെ ഇനിയും കൂടെ നിർത്തണേ…..
പ്രിയ പ്രേക്ഷകരെ….
ഷാജി, ഇന്ദുഗോപൻ, അനൂട്ടൻ, പ്രശോഭ് വിജയൻ, സന്തോഷ്‌ ദാമോദർ,”എന്നിവരാണ്
ജോ” എന്നിലേക്ക് എത്താൻ നിമിത്തമായവരെന്ന്,
വലിയ അഭിമാനത്തോടെ
സന്തോഷത്തോടെ
നിങ്ങളുമായി പങ്കുവെക്കുന്നു…. ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിക്കുന്നത്…..

കോവിഡ് സ്ഥിരീകരിച്ച്‌ മണിക്കൂറുകള്‍ക്കകം 26 കാരനായ ഡോക്ടര്‍ക്ക് മരണം; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

Related posts

Leave a Comment