പടച്ചോൻ സഹായിച്ച് ഇത്തവണത്തെ റംസാൻ മാസത്തിലും 5 നോമ്പ് പിടിക്കാൻ സാധിച്ചു. നോമ്പ് വിശേഷങ്ങൾ പങ്കുവെച്ച് വിനോദ് കോവൂർ.

വിനോദ് കോവൂർ എന്ന പേരിനേക്കാൾ മറിമായത്തിലെ കോയ , എം ഐ റ്റി മൂസ യിലെ മൂസ തുടങ്ങിയ പേരുകളിലാണ് വിനോദ് അറിയപ്പെടുന്നത് .

രസികരാജാ നമ്പർ വൺ, എം ഐ ടി മൂസ, മറിമായം , തുടങ്ങിയ പരിപാടികലുടെ ശ്രദ്ധേയനായ വിനോദ് സ്കൂൾ കലോത്സവത്തിന് വേണ്ടി ഏകാഭിനയം, ശബ്ദാനുകരണം, തുടങ്ങിയ കലാരൂപങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത് കുട്ടികൾക്ക് സിഡി രൂപത്തിൽ നൽകിയിട്ടുണ്ട്. മറിമായം, തട്ടിയും മുട്ടിയും , എം ഐ ടി മൂസ തുടങ്ങിയ ഹാസ്യ പരമ്പരകൾ കൂടാതെ കുട്ടിമാമാ ഞെട്ടി മാമാ, ഷിബു, പുതിയ തീരങ്ങൾ, ഹാപ്പി വെഡിങ്, തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ വിനോദ് ഇപ്പോൾ ഒരു ഫേസ്ബുക്ക് കുറുപ്പുമായി രംഗത്തെത്തിയിരിക്കുയാണ്. നോമ്പ് വിശേഷങ്ങൾ പങ്കുവെച്ച അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

പടച്ചോൻ സഹായിച്ച് ഇത്തവണത്തെ റംസാൻ മാസത്തിലും 5 നോമ്പ് പിടിക്കാൻ സാധിച്ചു. വ്രതമാസം തുടങ്ങി എല്ലാ വെള്ളിയാഴ്ച്ചയും ഇന്ന് ഇരുപത്തിയേഴാം ദിവസവും നോമ്പുനോറ്റു . 6.30 ന് വീട്ടിൽ വിളക്ക് വെച്ച് ലോകം മുഴുവൻ സുഖം പകരാനായ് പ്രാർത്ഥിച്ചു. 6.41 ന് നോമ്പും തുറന്നു. കഴിഞ്ഞ 8 വർഷമായി ഇങ്ങനെ റംസാൻ മാസത്തിൽ നോമ്പു നോല്ക്കാൻ സാധിക്കുന്നു. മനസിന് ഒരുപാട് സന്തോഷം തരുന്നു. ഇത്തവണത്തെ ആദ്യ നോമ്പ് പ്രിയ കൂട്ടുകാരനും M80 മൂസയിലെ അളിയനുമായ സി.ടി. കബീറിന്റെ വീട്ടിലായിരുന്നു. അതെല്ലാ വർഷവും പതിവായിരുന്നു. വേറേയും കുറേ പ്രിയപ്പെട്ടവരുടെ വീട്ടിൽ നിന്ന് നോമ്പ് തുറക്കാനുണ്ടായിരുന്നു. പക്ഷെ അതിനൊന്നും കൊറോണ സമ്മതിച്ചില്ല. കൊറോണക്ക് എന്ത് പെരുന്നാൾ എന്ത് വിഷു. അതുകൊണ്ട് ബാക്കി നോമ്പൊക്കെ വീട്ടിൽ നിന്ന് തന്നെ തുറന്നു. ഇത്തവണത്തെ നോമ്പ് തുറക്കലിന് പല വീടുകളിലും വീട്ട് കാർ മാത്രമായ് ചുരുങ്ങി. അതിനും കാരണം കൊറോണ തന്നെ. ഇത്തവണത്തെ പെരുന്നാളും കൊറോണ കാരണം ആഘോഷിക്കാൻ പറ്റാതായ് അതിൽ വലിയ സങ്കടം ഉണ്ട്. വല്ലാത്തൊരു കാലമായ് പോയി. കഴിഞ്ഞ കുറേ വർഷങ്ങൾ പെരുന്നാളിന് കടല് കടന്ന് ചെന്ന് മലയാളികളെ രസിപ്പിക്കലും ചിരിപ്പിക്കലും പതിവായിരുന്നു. കഴിഞ്ഞ വർഷം കൊറോണ ലോകത്ത് സ്ഥാനം പിടിച്ചതോടെ അതും നഷ്ടമായി. എല്ലാവരും ഒരേ മനസോ ടെ നില്ക്കുക അതേ ഇപ്പോൾ നിർവ്വാഹമുള്ളു. എത്രയും പെട്ടെന്ന് ഈ മഹാമാരിയെ നാട്ടിൽ നിന്ന് ഇല്ലാതാക്കിയാലേ അടുത്ത വർഷമെങ്കിലും നമുക്ക് ഓണവും ക്രിസ്തുമസും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കാൻ സാധിക്കുകയുള്ളു.
ലോകം മുഴുവൻ സുഖം പകരാനായും
ലോകം ശാന്തിയും സമാധാനവും നിറഞ്ഞതാകാനും
നമുക്ക് പ്രാർത്ഥിക്കാം. എങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത് ……

 

കോവിഡ് പോസീറ്റിവായ ആള്‍ ഒറ്റക്ക് ഒരുമുറിയില്‍ കഴിയണമെന്നാണ്; എന്നാല്‍ ഞങ്ങള്‍ക്ക് നാല് പേര്‍ക്കും കൂടി ഈ റൂമാണുള്ളത്; കോവിഡ് പോസിറ്റീവായി ഐസൊലേഷനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത് ഗൃഹനാഥന്‍; തിരൂരിന് കണ്ണീരോര്‍മ്മയായി അനില്‍ കുമാര്‍

 

Related posts

Leave a Comment