മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ വരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു താരം വെളിപ്പെടുത്തല്‍. ‘ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍’ എന്നാണ് താരം പറഞ്ഞത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് താരം പ്രതികരിച്ചു.
ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഒറ്റ സിനിമയിലൂടെ തന്നെ താരം പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. ശേഷം സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് എന്നീ ചിത്രങ്ങളിലും നായികാ വേഷത്തില്‍ എത്തി.
ചുരുക്കം ചില സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും താരത്തിന് വലിയ രീതിയില്‍ തന്നെ ആരാധകരെ സമ്ബാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം. നിരവധി പേര്‍ ഭാമയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്.