ചണ്ഡിഗഢ് : ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. 1948, 65, 71, 99 വര്‍ഷങ്ങളിലെ യുദ്ധങ്ങളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈനയുടെ അതിക്രമത്തിന് മറുപടി നല്‍കാനുള്ള അവസരം ബിജെപിയുടേതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘1960കള്‍ മുതല്‍ ചൈനയുമായി നിരന്തരം സംഘര്‍ഷമുണ്ട്. ഗല്‍വാന്‍ ആദ്യത്തേതല്ല. കേന്ദ്രസര്‍ക്കാര്‍ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അക്സായ് ചിന്നും സിയാച്ചിനും തമ്മിലുള്ള വിടവ് അടയ്ക്കാനുള്ള അവരുടെ നീക്കത്തെ നമ്മള് സംശയത്തോട കാണണം. മേഖലയിലേക്ക് ഇന്ത്യയുടെ പ്രവേശനം തടയുകയാണ് അവരുടെ ലക്ഷ്യം.’
കോവിഡ്-19 മഹാമാഹിയെ നേരിടാനായി രൂപീകരിച്ച പിഎം കെയേര്‍സ് ഫണ്ടിലേക്ക് ചൈനീസ് കമ്ബനികള്‍ നടത്തിയ സംഭാവനകള്‍ തിരികെ നല്കാന് കേന്ദ്രം തയാറാകണമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ചൈനയ്ക്കെതിരെ നമ്മള് കടുത്ത നിലപാടെടുക്കണം. സംഘര്‍ഷം ഇങ്ങനെ തുടരുന്ന സാഹചര്യത്തില്‍ ലഭിച്ച പണം തിരികെക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘എത്ര പണം വന്നു എന്നതല്ല ചോദ്യം, കോവിഡിന് കാരണക്കാര്‍ ചൈനക്കാരാണ്, എന്റെ രാജ്യത്തേക്ക് കടന്നുകയറുന്നതിന് ഉത്തരവാദികളും അവരാണ് – ഒരു രൂപയാണ് അവര്‍ തരുന്നതെങ്കിലും അതു തിരികെ നല്‍കണം. നമുക്ക് അവരുടെ പണമില്ലാതെ കാര്യങ്ങള്‍ നടത്താനാകും. ചൈനീസ് പണം ഉപയോഗിച്ച് രാജ്യത്തെ മെച്ചപ്പെടുത്തേണ്ട കാര്യം ഇന്ത്യയ്ക്കില്ല. നമുക്ക് സ്വയം അതിനുള്ള കഴിവുണ്ട്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.