9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് 2 വയസുകാരി മാത്രം, കുഞ്ഞ് മരിച്ചത് പട്ടിണികിടന്നാണെന്ന് റിപോര്‍ട്

ബെംഗളൂരു ∙ ബാംഗ്ളൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ . അതെസമയം രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്.

മരിച്ചവരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു . മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.എച്ച്‌.ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്.

മകളുടെ ദാമ്ബത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു .

പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും അഞ്ച് പേരും ആത്മഹത്യ ചെയ്തിരുന്നു.

 

Related posts

Leave a Comment