ഗര്‍ഭധാരണമെന്നത് ഒരു സ്ത്രീയുടെ ജീവിത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ്. അതുവരെ പിന്തുടര്‍ന്ന ജീവിതത്തില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായ മാറി പുതിയൊരു ജീവിതത്തിലേക്കാണ് അവർ കാലെടുത്ത് വയ്ക്കുന്നത്. എന്നാല്‍ ഒരുകുട്ടിയെ പത്തുമാസം ചുമക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അവര്‍ക്ക് മാത്രമെ അനുഭവിക്കാന്‍ കഴിയൂ. എന്നാല്‍ ഗര്‍ഭിണികളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരീക്ഷിച്ച് അറിയണമെന്ന് ഒരു പുരുഷന് വിചാരിച്ചാലോ?. അങ്ങനെയാണ് പ്രശസ്ത ടിക് ടോക്കറായ മൈറ്റ്ലാന്‍ഡ് ഹാന്‍ഡ്ലി അതിന് തയ്യാറായത്. അയാള്‍ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഏറെ ഏളുപ്പമായിരിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും വയ്യാത്ത അവസ്ഥയായിരുന്നെന്ന് ഹാന്‍ലി പറഞ്ഞു. പിന്നീട് ഗര്‍ഭിണികള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരീക്ഷിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഗര്‍ഭം ധരിക്കുകയെന്നത് അസാധ്യമാണെങ്കിലും പൂര്ണഗര്ഭിണിയാകുന്ന ഒരു സ്ത്രീയുടെ സമാനമായ രൂപവും ശാരീരികഭാരവും ഉയര്‍ത്തിയാണ് അദ്ദേഹം പരീക്ഷണം നടത്തിയത്. അതിനായി വയറ്റില്‍ രണ്ട് വലിയ തണ്ണിമത്തന് കെട്ടിവച്ചു. രണ്ട് സ്തനങ്ങളുടെ സ്ഥാനത്ത് ചെറിയ തണ്ണിമത്തനും നെഞ്ചില്‍ പൊതിഞ്ഞുവെച്ചു. എന്നാല്‍ ഈ പരീക്ഷണം പ്രതീക്ഷിച്ചതിലും കടുപ്പമേറിയ അനുഭവമായിരുന്നെന്ന് ടിക് ടോക്ക് താരം പറയുന്നു.
അദ്ദേഹത്തിന്റെ ഈ വീഡിയോ ഇതിനകം 17 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്.