പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം.
കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.
മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആര്‍ക്കെന്ന് തീരുമാനമാകാത്ത കലാശ പോര്. എക്‌സ്ട്രാ ടൈമിലെ ആദ്യപകുതി ബംഗാളിനും രണ്ടാം പകുതി കേരളത്തിനും ഒപ്പം നിന്നപ്പോള്‍ കളി അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആര്‍ത്തിരമ്ബുന്ന ഗാലറിയെ സാക്ഷിയാക്കി കേരളം ഏഴാം കിരീടത്തിലേക്ക്. നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു. പക്ഷേ ഗോള്‍ വരെ കിടക്കാന്‍ പന്ത് മടിച്ചുനിന്നു.
എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബംഗാള്‍ കേരളത്തെ ഞെട്ടിച്ചു. പ്രതിരോധ താരം സഹീഫിന്റെ പിഴവില്‍ നിന്ന് സുപ്രിയ പണ്ഡിറ്റ് ഗോള്‍ നേടി.കാത്തിരുന്നു കിരീടം കൈവിട്ടു പോകും എന്ന് കരുതിയ നിമിഷങ്ങള്‍. അലറിവിളിച്ച് കാണികള്‍ നിശബ്ദരായി. പക്ഷേ വീണ്ടും ഒരു പകരക്കാരന്‍ കേരളത്തിന്റെ രക്ഷകനായെത്തി. സഫ്‌നാദിന്റെ ഹെഡ്ഡറിലൂടെ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചു.പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടും കിരീടധാരണവും.