72 മുതല്‍ 80 വരെ സീറ്റുകള്‍ യു.ഡി.എഫിന്; എല്‍.ഡി.എഫിന് തുടര്‍ഭരണമില്ലെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഇടത് മുന്നണിക്ക് തുടര്‍ഭരണം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സി.പി.എമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍ നിന്ന് ഒഴുകി പോയ വോട്ടുകളെ കുറിച്ച്‌ അറിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി അമിത വിശ്വാസം പ്രകടപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

72 മുതല്‍ 80 സീറ്റുകള്‍ വരെ യു.ഡി.എഫിന് ലഭിക്കും. തെക്ക്, വടക്ക്, മധ്യ മേഖലകളില്‍ മികച്ച വിജയം യു.ഡി.എഫിനുണ്ടാകും. നേമത്ത് യു.ഡി.എഫിന് വിജയ സാധ്യതയുണ്ട്. 5000ല്‍ കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

ഇടത് സര്‍ക്കാറിനെതിരായ ജനവികാരം ശക്തമായിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും വോട്ടുകള്‍ പോയ കാര്യം അവര്‍ക്ക് അറിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തുള്ള സര്‍വേകള്‍ യു.ഡി.എഫിന് എതിരായിരുന്നു. ഇപ്പോഴത്തെ സര്‍വേകളെയും ആ രീതിയിലേ കാണുന്നുള്ളൂവെന്ന് മുരളീധരന്‍ വ്യക്തമാക്കി.

Related posts

Leave a Comment