മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത വളരെയധികം സന്തോഷത്തോടെ ആരാധകരും സുഹ‍ൃത്തുക്കളും ഏറ്റുവാങ്ങിയത്. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം എല്ലാവര്‍ക്കും ഒരു സന്തോഷം പകരുന്നതാണ്. എന്നാല്‍ പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണെന്നും തന്നെ പോലെ അവന്‍ കുസൃതി കാട്ടുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ പറയുകയാണ്.

“ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്” ധ്രുവ് പറഞ്ഞു. ജൂനിയര്‍ ചിരു ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്.

“ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിനെ ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.മേഘ്നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇതിന് ഞാന്‍ ഹനുമാന്‍ പ്രഭുവിന് നന്ദി പറയുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുമ്ബോള്‍ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത അനുഭവമാണ്”ധ്രുവ് പറഞ്ഞു.

Related posts

Leave a Comment