മുംബൈ: 64 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് നഗ്നയാക്കി റോഡില്‍ തളളിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നഗരപ്രാന്തമായ മാന്‍ഖുര്‍ദില്‍ ആയിരുന്നു സംഭവം.
മാന്‍ഖുര്‍ദിലെ മാര്‍ക്കറ്റില്‍ മത്സ്യം വിറ്റിരുന്ന വിധവയാണ് പീഡനത്തിനിരയായത്.
മഹാരാഷ്ട്ര നഗര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ ശരീരമാസകലം മുറിവേറ്റ പാടുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
രാത്രി ഷിഫ്റ്റിലെ ജോി കളിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ ഇവരെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്തു.
അന്വേഷണത്തില്‍ പ്രതി ഉമേഷ് ധോക്കെ (38) യെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിനിരയായ സ്ത്രീയെ നേരത്തെ പരിചയമുളള പ്രതി തിങ്കളാഴ്ച രാത്രി വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറ്റിയത്.
എന്നാല്‍ അവരുടെ വീട്ടില്‍ എത്തിക്കുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളവടികൊണ്ട് കുത്തുകയും ചെയ്‌തെന്ന് മൊഴിയിലുണ്ട്.
അവശയായ സ്ത്രീയെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.