6 വ‍ർഷമായുള്ള പ്രണയം, മറ്റൊരു പെൺകുട്ടിയുമായി വിവാഹ നിശ്ചയം, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷവും ആത്മഹത്യ പ്രേരണ മെസേജുകളും, സൈനീകൻ അറസ്റ്റിൽ

കൊട്ടാരക്കര: കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജ് ആത്മഹത്യ ചെയ്തത്.

പിന്നീട് നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പോലീസിന്റെ അന്വേഷണത്തിനൊടുവിൽ ഒരു സൈനീകനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

വൃന്ദരാജും സൈനീകനായ അനുകൃഷ്ണനും ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.

പിന്നീട് മറ്റൊരു പെൺകുട്ടിയുമായി അനുകൃഷ്ണൻ്റെ വിവാഹ നിശ്ചയം നടന്നു. ഇതറിഞ്ഞ വൃന്ദരാജ് ഇതിനെ കുറിച്ച് ചോദിച്ചു.എന്നാൽ വീട്സ് ആപ്പിലൂടെ അസഭ്യ മെസേജുകളായിരുന്നു മറുപടിയായി വന്നത്.

ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളും അനുകൃഷ്ണൻ അയച്ചിരുന്നു.

അനുകൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദേശങ്ങളും തുടർച്ചയായി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തത്തിലുള്ള മെസേജുകളും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാരാജ് കഴിഞ്ഞ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.

Related posts

Leave a Comment