50,000 കോടിയുടെ വ്യവസായ ഇടനാഴി പദ്ധതി; പുതിയ 2500 സ്റ്റാർട്ടപ്പുകൾ, 20000 തൊഴിൽ

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മഹാമരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അരിയിച്ചു. കമ്ബനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്ബ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്ബില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍:

  • പതിനഞ്ചു ലക്ഷം അര്‍ഹരായ കുടുംബങ്ങളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി.
  • വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കമ്ബ്യൂട്ടര്‍ വായ്പ ജിഎസ്ടി ഇതുവരെ ഫലപ്രദമായിട്ടില്ല. അത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ അസ്ഥിരപ്പെടുത്തിയെങ്കിലും വികസനത്തെ ബാധിച്ചില്ല
  • സര്‍ക്കാറിന്റെ ശരാശരി സാമ്ബത്തിക വളര്‍ച്ച 5.9 ശതമാനം.
  • സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തും
  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപ അധികം അനുവദിക്കും
  • എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • 2021ല്‍ നാലായിരം തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കും.
  • കേരളം ഇരുപതിനായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു.
  • കുടുംബ ശ്രീ വഴി രണ്ടായിരം കോടി രൂപ നല്‍കി
  • കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ട വ്യാപനം തടയുന്നതില്‍ വിജയിച്ചു. കോവിഡ് വ്യാപിക്കുന്നുണ്ട് എങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ഒരു പാട് പേരെ മരണത്തില്‍ രക്ഷിക്കാനായി. കോവിഡിന് ചികിത്സ സൗജന്യമാക്കി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ നേടി

Related posts

Leave a Comment