500 ഒരു വലിയ സംഖ്യ ആകുന്നത് സാഹചര്യങ്ങൾക്കു അനുസരിച്ചാണ്.. അനുജ വി എസ് കുറുപ്പ് വൈറലാകുന്നു.

പിണറായി വിജയൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദമാകുന്നു ഈ സമയത്ത് ഇത് സംബന്ധിച്ച് ഒരു തുറന്ന ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് യൂട്യൂബറൂം , സാമൂഹ്യപ്രവർത്തകയും, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അനുജ വിഎസ്. തൻറെ സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് അനുജ കുറിപ്പ് പങ്കുവെച്ചത്. കുറുപ്പിൻറെ പൂർണ്ണരൂപം ഇങ്ങനെ. 500 ഒരു വലിയ സംഖ്യ ആകുന്നത് സാഹചര്യങ്ങൾക്കു അനുസരിച്ചാണ്.. ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തിൽ 500 ന്റെ വലുപ്പം അത്ര ചെറുതല്ല എന്ന് മാത്രമല്ല വലുത് തന്നെയാണ്.

ഭരണഘടനാ പരമായ ചടങ്ങായതു കൊണ്ട് കൊറോണ പ്രോട്ടോകോൾ മാറ്റി വക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. അത്തരം മനഃപൂർവം ആയ ഒരു ലംഘനം തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കണ്ടതു കൊണ്ടാണ് കേരളത്തിന്‌ ഇന്ന് വിലപ്പെട്ട പല ജീവനുകളും നഷ്ടമായത്. ഇനി ഈ 500 ന്റെ കണക്കു നോക്കുന്ന ഒരു സാധാരണക്കാരന്റെ മനസ്സിൽ തോന്നുന്ന ചില സംശയങ്ങൾ.

1000പേർക്കിരിക്കാവുന്ന സ്ഥലത്തു വെറും 500 പേരെ വച്ചൊരു പരിപാടി നടത്തുമ്പോൾ പങ്കെടുക്കുന്നവർ എല്ലാം 2മീറ്റർ അകലം പാലിച്ചു തന്നെ ഇരിക്കുമെന്ന് സർക്കാരിന് അത്രക്കുറപ്പുണ്ടെങ്കിൽ എന്ത് കൊണ്ടാണ് ആയിരമോ രണ്ടായിരമോ പേർക്കിരിക്കാവുന്ന ഓഡിറ്ററിയത്തിലോ മൈതാനത്തിലോ വച്ചു 200 പേരിൽ കുറയാതെ ഒരു വിവാഹം നടത്താൻ സർക്കാർ സമ്മതിക്കാത്തത്?

ഇനി അതും പോട്ടെ, സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്ര പേരെയാണ് അനുവദിച്ചിരിക്കുന്നത്? അത് എന്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാൻ കോവിഡ് മൂലം മരണമടഞ്ഞ സ്വന്തം കുടുംബങ്ങങ്ങളെ കാണാൻ പോലും സാധിക്കാതെ പോയവർക്കു സാധിക്കുമെന്ന് തോന്നുന്നില്ല. (കഴിഞ്ഞ വർഷം ലോക്കഡോൺ സമയത്ത് പഴം വാങ്ങാൻ കടയിൽ പോയവനെ പോലും വെറുതെ വിടാത്ത നാടാണ്.)

ഇനി സത്യപ്രതിജ്ഞ ചടങ്ങ് ഭരണ ഘടന പ്രകാരം നേരിൽ കണ്ടു കൊണ്ട് തൊട്ടടുത്തു നിന്ന് കൊണ്ട് മാത്രമേ ചെയ്യാവു എന്നൊക്കെ ഉണ്ടെങ്കിൽ അതിനെ കുറിച് എനിക്ക് അറിവില്ല. അല്ലെങ്കിൽ ഇത്തരം ഒരു മാസ്സ് പ്രക്രിയ ആധുനിക ലോകത്തിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാതൃക കാട്ടേണ്ട ഒരു സംസ്ഥാനമാകേണ്ടിയിരുന്നു നമ്മുടെ നാട്.

ഇനിയും ഒരു കാര്യം കൂടി തീരെ മനസിലാകാത്തത് public relations department ന്റെ official website വഴിയോ അല്ലെങ്കിൽ ദൂരദർശൻ ന്റെ കവറേജ് വഴിയോ മറ്റു മാധ്യമങ്ങൾക്ക് ടി പരിപാടിയുടെ ഫുടേജ് കിട്ടുമെന്നിരിക്കെ നാട്ടിലെ സകല മാധ്യമക്കാരും അവിടെ വന്നു നിരന്നിരിക്കേണ്ട ആവശ്യമുണ്ടോ?

സംശയമാണ്… അറിവുള്ളവർക്ക് പ്രതികരിക്കാം..

ഉത്തരം മുട്ടുന്നവർ ഇവിടെ വന്നു കൊഞ്ഞനം കുത്തണം എന്നില്ല. തേങ്ക്സ്

ഇങ്ങനെയാണ് അനുജയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്………..

Related posts

Leave a Comment