46 ജീവനക്കാര്‍ക്ക് കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തര്‍ക്ക് വിലക്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകള്‍ ഉണ്ടാകില്ല. ശനിയാഴ്‌ച നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്ക് അനുമതിയുണ്ട്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്‌ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇളവ് നല്‍കി തുടങ്ങിയത്. ഒന്നു മുതല്‍ ഭക്തര്‍ക്ക് നാലമ്ബലത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. പുലര്‍ച്ച 4.30 മുതല്‍ 5.30 വരെയും രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ 1.30 വരെയും വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയും 7.30 മുതല്‍ 8.30 വരെയുമാണ് ദര്‍ശനം.

Related posts

Leave a Comment