40000 പിന്നിട്ടിട്ടും പിടിച്ചുകെട്ടാനാകാതെ സ്വര്‍ണവില; പവന് 40,160 രൂപ

മുംബയ്:രാജ്യത്ത് തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന്‍ 14,240 രൂപയാണ് വര്‍ദ്ധിച്ചത്.

പവന്‍ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കുമെന്നാണ് വിദ‌ഗ്‌ധര്‍ പറയുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.

സ്വര്‍ണ വില ഇത്രയും വര്‍ദ്ധിച്ചതോടെ പണിക്കൂലി(മിനിമം 5%) ജി.എസ്.ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും. കൊവിഡ് വ്യാപനം ആഗോള സമ്ബദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം.കൊവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വില വര്‍ദ്ധന തുടാനാണ് സാദ്ധ്യത.

Related posts

Leave a Comment