കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പ്രതിദിനം റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ചൊവ്വാഴ്ച പവന് 600 രുപ കൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.
ഇതേ രീതി പിന്തുടര്ന്നാല് അടുത്ത ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില പവന് 40,000 രൂപ പിന്നിട്ടേക്കും.
കോവിഡ് വ്യാപനത്തില്‍ ആഗോള സാമ്ബത്തികരംഗം തളര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തുന്നത്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം.