കൊല്ലം:ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍. സൂരജിന്‍റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ഉത്രയുടെ പിതാവായ വിജയസേനന്‍ പറഞ്ഞു.
സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്
കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ട്: അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. അവരെ രക്ഷിക്കാനാണ് സൂരജിന്‍റെ അച്ഛന്‍റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ഉത്രയുടെ പിതാവ് വ്യക്തമാക്കി.അതേസമയം സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.