വിവോ വി20 സിരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി20 എസ്‌ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വി20 പ്രൊ ഈ മാസാവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം.
മലേഷ്യയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും എത്തിയിരിക്കുകയാണ്.
8ജിബി റാമും 128ജിബി റോമുമുള്ള ഈ ഫോണിന് 20,990 രൂപയാണ് വരുന്നത്. അക്വാ മറൈന്‍ ഗ്രീന്‍, ഗ്രാവിറ്റി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
ഇന്ന് മുതല്‍ വിപണിയിലെത്തുന്ന വിവോ വി20 എസ്‌ഇ വിവോ ഇ സ്റ്റോറിലും മറ്റ് പ്രമുഖ ഇ കെമേഴ്‌സ് സൈറ്റുകളിലും ലഭ്യമാകും.
സവിശേഷതകള്‍:
6.44 ഇഞ്ച് ഫുള്‍ എച്ച് ഡി+ ഡിസ്‌പ്ലേ(1,080*2,400പിക്‌സല്‍സ്)AMOLED ഡിസ്‌പ്ലേ, 8ജിബി ഒക്ടാ-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രെസസര്‍,
വീഡിയോക്കും ഫോട്ടേസിനുമായി മൂന്ന് ബാക്ക് കാമറകളാണുള്ളത്. f/1.8 ലെന്‍സോട് കൂടിയ 48-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, f/2.2 വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 8-മെഗാപിക്‌സല്‍ സെന്‍സര്‍, ബൊക്കെ ഇഫക്ടിനായി f/2.4 ലെന്‍സോട് കൂടിയ 2-മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിങ്ങനെയാണ് കാമറ സജ്ജീകരണങ്ങള്‍.
സെല്‍ഫിക്കും വിഡിയോ കാള്‍സിനുമായി f/2.0 ലെന്‍സോട് കൂടിയ 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ആണ് ചെറിയ നൊച്ചിനുള്ളില്‍ അടക്കിയിരിക്കുന്നത്.
1ടിബി വരെ വികസിപ്പിക്കാന്‍ സാധ്യമായ 128 ജിബി സ്റ്റോറേജ് 33 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിങ്ങനെ പോകുന്നു വിവോ വി20 എസ്‌ഇയുടെ സവിശേഷതകള്‍