2811 കോടി രൂപയ്ക്ക് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ ഫിലിപ്പീന്‍സിന് നല്‍കും; ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതി;

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗമേറിയതും കരുത്തുറ്റുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പിന്‍സ് കരസേനക്കും സ്വന്തമാകും.

ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ മിസേല്‍ കരുത്തിന്റെ സഹായമാണ് ഫിലിപ്പിന്‍സ് തേടിയത്. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാന്‍ ഫിലിപ്പീന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. 2,770 കോടി രൂപയുടേതാണ് ഇടപാട്.

ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നയപരമായും കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കപ്പലുകള്‍ തകര്‍ക്കാനുള്ള ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പന്‍സ് നാവിക സേനയക്ക് കരുത്തുപകരും. കപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ ഫിലിപ്പീന്‍സ് നാവികസേനയുടെ തീരപ്രതിരോധ റജിമെന്റിന്റെ ഭാഗമാകും.

ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഒട്ടേറെ രാജ്യങ്ങള്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ കയറ്റുമതി ചെയ്യുമെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസ് എംഡി: അതുല്‍ ദിന്‍കര്‍ റാണെ പറഞ്ഞു. ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ മിസൈലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ച ബ്രഹ്മോസ്. ഇന്ത്യ തന്നെ വികസിപ്പിച്ച ആകാശ്, അസ്ത്ര മിസൈലുകള്‍, റഡാര്‍, ടോര്‍പിഡോ എന്നിവ വാങ്ങാനും ഏതാനും രാജ്യങ്ങള്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.

പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ സുപ്രധാന നീക്കമാണ് ഫിലിപ്പീന്‍സുമായുള്ള കരാര്‍. ഇന്തൊനീഷ്യ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനും ഇതു വഴിതെളിക്കുമെന്നാണു നിഗമനം. തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, യു.എ.ഇ, സൗദി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതിനാല്‍ ആയുധ വിപണിയിലും ഇന്ത്യയ്ക്ക് അവസരമൊരുങ്ങുന്നു.

290 കിലോമീറ്ററാണ് പ്രഹര പരിധി. ബ്രഹ്മോസ് എയ്‌റോസ്പേസ് ഡയറക്ടര്‍ ജനറല്‍ അതുല്‍ ദിന്‍കര്‍ റാണെയും ഫിലിപ്പൈന്‍സ് പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലൊറന്‍സാറയുമാണ് കരാറില്‍ ഒപ്പിട്ടത്.മിസൈല്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള പരിശീലനവും കരാറിന്റെ ഭാഗമാണ്. 2017ല്‍ തുടങ്ങിയ ചര്‍ച്ചകളാണ് കരാറിലെത്തിയത്. ഫിലിപ്പൈന്‍സ് കരസേനയ്ക്കു വേണ്ടിയുള്ള കരാര്‍ വൈകാതെ ഒപ്പിടും. ഇന്ത്യന്‍ കര, നാവിക വ്യോമ സേനകളുടെ കരുത്തായ ബ്രഹ്മോസ് ആദ്യമായാണ് ഒരു വിദേശ രാജ്യത്തിന് നല്‍കുന്നത്.

ഇന്തോ പസിഫിക് സമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി ചെറുക്കാന്‍ ക്വാഡ് സഖ്യത്തിന് (യു.എസ്, ആസ്‌ട്രേലിയ, ജപ്പാന്‍) പുറമെ ഫിലിപ്പൈന്‍സ് പോലുള്ള ആസിയാന്‍ രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇടപാട്.ശത്രു വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനും ഫിലിപ്പൈന്‍സ്, ഈജിപ്റ്റ്, കെനിയ, അള്‍ജീരിയ, സൗദി, യു.എ.ഇ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഫിലിപ്പൈന്‍സ് വാങ്ങുന്നത് മൂന്ന് ബാറ്ററി ബ്രഹ്മോസ് ഒരു ബാറ്ററിയില്‍ രണ്ട് മിസൈല്‍ ലോഞ്ചറും കമാന്‍ഡ് കണ്‍ട്രോളും ഒരു ബാറ്ററിയില്‍ നിന്ന് പത്ത് സെക്കന്‍ഡില്‍ രണ്ട് മിസൈല്‍ വീതം വിക്ഷേപിക്കാം.

ശബ്ദത്തെക്കാള്‍ 28 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നതും കുതിച്ചുയര്‍ന്ന ശേഷം ദിശ മാറാനും കെല്‍പുള്ളതുമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനു തൊട്ടുപിന്നാലെ് കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന സൂപ്പര്‍സോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയതെന്നു നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.

Related posts

Leave a Comment