കോട്ടയം: യുഡിഎഫിന്റെ തട്ടകമായ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയെ കാല്‍നൂറ്റാണ്ടിന് ശേഷം യുഡിഎഫ് കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിയില്‍ ജനങ്ങള്‍ യുഡിഎഫിനെ ‘കൈ’വിട്ടൂ, ചുവന്നത്.
പുതുപ്പള്ളി പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.യുഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു.
അതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പി.സി. ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജിന് അട്ടിമറി വിജയം. മൂന്ന് മുന്നണികളുടെയും സ്ഥാനാറ;്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ മിന്നും വിജയം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജെ. ജോസ് വലിയവീട്ടിലിനെയാണ് ഷോണ്‍ പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാമതായി.