കൊച്ചി: ബൈക്കുകളുടേയും ബുള്ളറ്റുകളുടേയും കടുത്ത ആരാധകനാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഹീറോ ഹോണ്ട സി ടി 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്ബും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കായിട്ടുണ്ട് താരം. എന്നാല്‍, ഇപ്പോള്‍ 23 ലക്ഷത്തിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ഡ്യൂക്കാറ്റി പാനിഗാലെ വി2 കൂടി സ്വന്തമാക്കി താരം. സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും താരം വ്യക്തമാക്കി. വൈറ്റില ഷോറൂമില്‍ നിന്നാണ് ബൈക്ക് താരം വാങ്ങിയത്.
പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് 2020 ആഗസ്റ്റിലാണ് പുതുക്കിയ വി2വിനെ എത്തിച്ചത്. കോര്‍ണറിംഗ് എബിഎസ് ഉള്‍പ്പെടെ കിടിലന്‍ സാങ്കേതിക സംവിധാനങ്ങളുമായി അടുത്തിടെയാണ് പുത്തന്‍ പാനിഗാലെ വി2 ഇന്ത്യയിലേക്ക് എത്തുന്നത്. ബൈക്ക് വളവുകളില്‍ ചെരിയുമ്ബോള്‍ ഡുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോര്‍ണറിംഗ് എബിഎസ്.