രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 17,296 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 4,90,401 ആയി വര്‍ധിച്ചു. ഇതില്‍ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 15,301 പേരാണ് മരിച്ചത്. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കുപ്രകാരം നിലവില്‍ 1.89 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1.47 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. 6931 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 73,780 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 2429 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 70,977 പേര്‍ക്ക് രോഗമുണ്ട്. ഗുജറാത്തില്‍ 29520, രാജസ്ഥാനില്‍ 16296, ഉത്തര്‍ പ്രദേശില്‍ 20193, ബംഗാളില്‍ 15648 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ഗുജറാത്തില്‍ 1753 പേരും തമിഴ്നാട്ടില്‍ 911 പേരും മരിച്ചു.