ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,45,380 ആയി. 4167 പേരാണ് രോഗം മൂലം മരിച്ചത്.
തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രോഗബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്. കോവിഡ് ബാധിതരുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യ.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം. ഈ സംസ്ഥാനങ്ങളില്‍ രണ്ടുദിവസങ്ങളിലായി 11 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.