24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് രോഗബാധ, 482 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരലക്ഷത്തിലേക്ക് അടുക്കുന്നു

രാജ്യത്ത്​ 24 മണിക്കൂറിനിടെ 482 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. പുതുതായി 22,752 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രാജ്യത്ത്​ ഇതുവരെ 7,42,417 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചതായും 20,642​ പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,64,944 പേരാണ്​ നിലവില്‍ ചികിത്സയിലുളളത്​. 4,56,831 പേര്‍ രോഗമുക്തി നേടി. കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.

മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡല്‍ഹിയിലുമാണ്​ ഏറ്റവും കൂടുതല്‍ ​േരാഗബാധിതര്‍. തമിഴ്​നാട്ടില്‍ 1,18,594പേര്‍ക്കും ഡല്‍ഹിയില്‍ 1,02,831 പേര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു.

കോവിഡ്​ ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ധന രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുന്നു. രാജ്യത്ത്​ കോവിഡ്​ കേസുകള്‍ ഒരുലക്ഷമാകാന്‍ 110 ദിവസമാണ്​ എടുത്തതെങ്കില്‍ ഒരുലക്ഷത്തില്‍നിന്ന്​ ഏഴുലക്ഷമായി ഉയരാന്‍ 48 ദിവസം മാത്രമാണ്​ എടുത്തത്​. ആറുലക്ഷത്തില്‍നിന്ന്​ ഏഴുലക്ഷമാകാന്‍ എടുത്തത്​ നാലുദിവസവും. നാലുദിവസത്തിനിടെ ലക്ഷത്തില്‍ അധികംപേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Related posts

Leave a Comment