ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയായി വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് മരണം 1500 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1568 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3900 പേര്‍ക്കാണ്.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 46,000 കവിഞ്ഞു. രോഗബാധിതരുടെ ആകെ എണ്ണം 46433 ആയി. 12,727 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജസ്ഥാനില്‍ പുതുതായി 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണനിരക്ക് 82 ആയി. രോഗബാധിതരുടെ എണ്ണം 3099 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.