ഇന്ത്യയില്‍ കോവഡി 19 കേസുകള്‍ അതിവേഗം കുതിച്ചുയരുന്നു. 14516 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി.
1.68ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ള 2.14ലക്ഷം പേര്‍ക്ക് രോഗംഭേദമായി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി.
53116 പേര്‍ക്ക് രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ മരണം 2035 ആയി. 26,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര് മരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 54,449 പേര്‍ക്ക് രോഗവും 666 മരണവും റിപ്പോര്‍ട്ട് ചെയ്തു.