ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 37,148 പേര്‍ക്ക്. 587 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11,55,191 ആയി. നാലു ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ച 7.2 പേരാണ് കോവിഡ് മുക്തരായത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ 3,18,695 രോഗികളാണുള്ളത്. തമിഴ്നാട്ടില്‍ 1,75,678 പേര്‍ക്ക് കോവിഡ് ബാധിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 587 മരണം; 37,148 പേര്‍ രോഗികളായി
