24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9000 കടന്നു, 206 മരണം, നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്ബതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9304 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി.

2,16,919 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായിട്ടുണ്ട്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

25872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്‌നാട്ടില്‍ 208 മരണവും 18100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1122 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 606 പേരും മദ്ധ്യപ്രദേശില്‍ 371 പേരും രാജസ്ഥാനില്‍ 209 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Related posts

Leave a Comment