‘താന്‍ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം, വിവാദത്തിനില്ല; പണത്തിന് വേണ്ടിയല്ല സേവനങ്ങള്‍ നടത്തുന്നത്’ : ഈശ്വര്‍ മാല്‍പെ

ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ച്‌ കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്നും താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാമെന്നും മാല്‍പെ പറഞ്ഞു. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം താന്‍ നടത്തുന്ന ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെയും മാല്‍പെയ്‌ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു ഈ ചൂഷണം…

ജനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മഹാത്മാവിൻ്റെ 155ാം ജന്മദിനം

ഒക്ടോബർ 2, ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. 1869 ഒക്ടോബർ 2 നാണ് കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോർബന്തറില്‍ എംകെ ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച്‌ സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച്‌ വരികയാണ്. 2007 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയർത്തിപ്പിടിച്ചാണ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്. ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ…

രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് പണം രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കാതെ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവര്‍

നിലമ്ബൂർ: ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കില്‍ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്ന് പി.വി. അൻവർ എം.എല്‍.എ. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തിരുത്തല്‍ ആത്മാർത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്ബും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്. ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച്‌ അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ…

മഹാത്മാ ഗാന്ധിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനം നല്‍കുന്നു ; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സമാധിയായ രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തി. ആദരണീയനായ ബാപ്പുവിന്റെ ജീവിതവും അദ്ദേഹത്തിന്റെ സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആദർശങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ മോദി പറഞ്ഞു. ഗാന്ധിജിക്ക് പുറമെ ഈ ദിവസം ജനിച്ച ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂർ ശാസ്ത്രിക്കും പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ സൈനികരുടെയും കർഷകരുടെയും അഭിമാനത്തിന് വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്ന് “ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യം ഉയർത്തിയ ശാസ്ത്രിയെ കുറിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും അദ്ദേഹത്തിന് വലിയ ബഹുമാനം നേടിക്കൊടുത്തുവെന്നും മോദി കൂട്ടിച്ചേർത്തു.

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരിലെത്തിക്കും

തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ കേരള പൊലീസ് വ്യാഴാഴ്ച തമിഴ്‌നാട് കോടതിയില്‍ അപേക്ഷ നല്‍കും. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് അഞ്ചു പ്രതികള്‍ക്കായി നാമക്കല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍, സബീര്‍ഖാന്‍, മുഹമ്മദ് ഇഖ്‌റം, സ്വിഗീന്‍, മുബാറിക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിലെടുക്കുക. ഏറ്റുമുട്ടലില്‍ പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലുള്ള പ്രതിയായ ആസര്‍ അലിയെ പിന്നീട് മാത്രമേ കസ്റ്റഡിയിലെടുക്കൂ. കസ്റ്റഡി അപേക്ഷ നല്‍കുന്നതടക്കം കാര്യങ്ങള്‍ക്കായി സിറ്റി പൊലീസിന്റെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും റൂറല്‍ പൊലീസിന്റെ ഒരു ഇന്‍സ്‌പെക്ടറുമടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് പൊലീസിന്റെ പക്കലുള്ള തെളിവുകളും കേരള പൊലീസ് സംഘം ശേഖരിക്കും. തങ്ങള്‍ക്ക് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ മതിയെന്നാണ്…

ആര്‍എസ്‌എസ് ബന്ധമുള്ള എഡിജിപിയെ വേണ്ടെന്ന് ബിനോയ്‌ വിശ്വം

മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയരുമ്ബോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ആർഎസ്‌എസ് ബന്ധമുളള എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സിപിഐ. ഈ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരില്‍ എഡിജിപി ആകാൻ പാടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്‌എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുള്ള എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും ബിനോയ് വിശ്വം വിമർശിച്ചു. കൈയ്യും കാലും…

മുംബൈയില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: ഭീകരാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയില്‍ സുരക്ഷ വർധിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. ആള് കൂടുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആരാധാനാലയങ്ങളില്‍ അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധാനലയങ്ങളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും മോക്ഡ്രില്ലും പൊലീസ് നടത്തുന്നുണ്ട്. സ്വന്തം അധികാരപരിധിയിലെ സുരക്ഷാകാര്യങ്ങള്‍ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമീഷണർ നിർദേശം നല്‍കി. സംശയകരമായ രീതിയില്‍ എന്തെങ്കിലും കാണുകയാണെങ്കില്‍ വിവരം നല്‍കാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. ഗണേഷ ചതുർഥി ആഘോഷങ്ങള്‍ക്ക് ശേഷം ദുർഗ പൂജക്കും ദീപാവലിക്കും വേണ്ടി തയാറെടുക്കുകയാണ് മുംബൈ. ഇതിനിടെയാണ് ഭീകരാക്രമണമുണ്ടാവുമെന്ന ഭീഷണിയെത്തിയത്. നവംബറില്‍ 288 അംഗ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്.

അര്‍ജുന്‍ നാട്ടുകാര്‍ക്ക് ഒന്നാകെ പ്രിയപ്പെട്ടവന്‍ ; കണ്ണാടിക്കല്‍ ജനസാഗരമായി, അവസാനമായി കാണാന്‍ ആയിരങ്ങള്‍

ഇത്രയും ദിവസം അര്‍ജുന്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലും തിരിച്ചുവരുമെന്നും വിശ്വസിക്കാനായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ഇഷ്ടം. എന്നാല്‍ എല്ലാവരുടേയും സങ്കടക്കടലിന് നടുവിലേക്കാണ് അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയത്. വലിയ ജനസാഗരമായിരുന്നു അര്‍ജുനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയത്. ഒരുപാട് സൗഹൃദങ്ങളുള്ള, ഗ്രാമത്തിനാകെ പരിചിതനായ, നാട്ടിലെ യുവജന ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്ന അര്‍ജുന്‍. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കാര്യങ്ങള്‍ക്കൊക്കെ അര്‍ജുനുണ്ടാകും. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അര്‍ജുനുണ്ടായിരുന്നു. ഗ്രാമത്തില്‍ എല്ലാ വര്‍ഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്‌നം നേരിടുമ്ബോള്‍ ലോറിയില്‍ വെള്ളമെത്തിക്കാന്‍ അര്‍ജുന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. ലോറിയില്‍ പോവാത്ത സമയത്തൊക്കെ നാട്ടിലെ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന അര്‍ജുന്റെ 75 ദിവസത്തിന് ശേഷമുള്ള മടക്കത്തില്‍ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയത്. പ്രിയപ്പെട്ടവന്…

അങ്കമാലിയില്‍ വീടിന് തീവച്ച്‌ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യ മരിച്ചു; രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിന് തീവെച്ച്‌ ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്‌.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച്‌ തീ കൊളുത്തുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.