കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ് . താരങ്ങളായ, ബീന ആന്റണി, ഭർത്താവ് മനോജ് , സ്വാസിക എന്നിവർക്കെതിരെയാണ് നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.
Year: 2024
സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല എന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടും എന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രം ആകും. അതേസമയം 2016-17 കാലത്തെ ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു.നടിയുമായി ഇതേവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ 2017 വരെ ഉപയോഗിച്ചിരുന്ന ഫോണ്‍ തന്റെ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു. സിദ്ധിഖ് മറുപടി നല്‍കുന്നത് ഒന്നോ രണ്ടോ വരിയില്‍ മാത്രമെന്ന് അന്വേഷണ സംഘം പറഞ്ഞു.ഇന്ന് ഹാജരാക്കിയത് ബാങ്ക് രേഖകള്‍ മാത്രം, ഇത് അന്വേഷണത്തില്‍…
എറണാകുളത്ത് കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്ബതികള്‍
കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിനു കാരണം. ചാക്കപ്പൻ കവലയില്‍ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കിണറില്‍ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്. കാർ പിന്നീട്…
കടുത്ത വയറുവേദനയും ദഹനപ്രശ്നവും; യുവാവിന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ
ന്യൂഡല്‍ഹി: കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടുമായി ആശുപത്രിയിലെത്തിയ 23-കാരൻ്റെ ചെറുകുടലില്‍ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയില്‍ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് മൂന്ന് സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ നീക്കം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷണം ദഹിക്കുന്നതിന് പ്രയാസം ഉണ്ടെന്നും യുവാവ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഉദരസംബന്ധമായ അസുഖമാണെന്ന് കരുതി ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പാറ്റ ശരീരത്തില്‍ എത്തിയതായി വ്യക്തമായത്. ടനെ തന്നെ യുവാവിനെ എൻഡോസ്‌കോപ്പിയ്ക്ക് വിധേയനാക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻറ് ശുഭം വാത്സ്യ പറഞ്ഞു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോഗി ഭക്ഷണം കഴിക്കുമ്ബോള്‍ പാറ്റയെ വിഴുങ്ങിയതോ,…
രത്തൻ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് നവഭാരത ശില്പികളിലൊരാള്‍, മഹാമനുഷ്യസ്നേഹി
മുംബൈ: നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) ഇനിയില്ല. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു. കർമവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്ബനിയാക്കി പടുത്തുയർത്തി. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അൻപതിരട്ടിവരെയും വളർന്നു. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയില്‍ ടാറ്റ ഇൻഡിക്കയിറക്കി. സാധാരണക്കാർക്കും കാറോടിച്ചുനടക്കാൻ അവസരമൊരുക്കി ടാറ്റ നാനോ എത്തിച്ചു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം. സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞവിലയില്‍ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു. വിദേശകമ്ബനികള്‍ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തില്‍ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തില്‍ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബല്‍ ബെവ്റജസ്’ ലോകത്തെ…
വൈകാരികത വിറ്റ് പണമുണ്ടാക്കുന്നുവെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം; പിന്നാലെ മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച് നിരവധിപ്പേര്‍; സബ്സ്ക്രൈബേഴ്സ് 150k കടന്നു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫിന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വൈകാരികത വിറ്റു കാശാക്കുകയാണ് ചെയ്യുന്നതെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സബ്സ്ക്രൈബേഴ്സ് 150k കടക്കുകയും ചെയ്തു. അർജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ കടന്നത്. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ്…
അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കിടെ മനാഫിന് ഇന്ന് കോഴിക്കോട് സ്വീകരണം: പ്രതികരിക്കുമെന്ന് അറിയിപ്പ്
കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ലോറി ഉടമ മനാഫ് ഇന്ന് കോഴിക്കോട്ടെ പൊതു പരിപാടിയില്‍ പങ്കെടുക്കും. മുക്കത്തെ ഒരു സ്കൂള്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കാനാണ് മനാഫിന്റെ തീരുമാനം. അർജുന്റെ പേര് ഉപയോഗിച്ച് യൂട്യൂബ് ചാനലിലൂടെ വ്യൂവേഴ്‌സിനെ കൂട്ടാൻ ശ്രമിച്ചെന്നും പണം പിരിച്ചെന്നുമാണ് മനാഫിനെതിരെ കുടുംബത്തിൻറെ ആരോപണം. രാവിലെ 10 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മനാഫ് കൂടുതല്‍ വ്യക്തത വരുത്തും. മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്‍ജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ്…
മുഖ്യമന്ത്രിപദം റിയാസിനോ വീണക്കോ നല്‍കിയെങ്കിലും പിണറായി സ്ഥാനമൊഴിയണം -പി.വി അൻവര്‍
മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളില്‍ മാപ്പ് പറയണമെന്ന് പി.വി അൻവർ എം.എല്‍.എ. മലബാറില്‍ ക്രിമിനലുകളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിപദം മുഹമ്മദ് റിയാസിനോ വീണക്കോ നല്‍കിയെങ്കിലും പിണറായി സ്ഥാനമൊഴിയണമെന്നും അൻവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരെ നിന്ന് സംസാരിക്കാൻ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെന്നതാണ് സി.പി.എമ്മിന്റെ ശാപം. സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. സ്വർണക്കടത്തിലും താൻ ഉന്നയിച്ച ആരോപണങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം നടത്താൻ വെല്ലുവിളിക്കുകയാണെന്നും പി.വി അൻവർ പറഞ്ഞു. ആരെയും കണ്ടിട്ടല്ല താൻ ഈ പോരാട്ടം തുടങ്ങിയത്. ജലീല്‍ സ്വന്തം കാലിലല്ല നില്‍ക്കുന്നത്. താൻ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയാണ് സംസാരിച്ചത്. ആളുകളുടെ മനസ്സ് തനിക്കൊപ്പം ഉണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. ശാരീരികമായി വന്ന് നില്‍ക്കാൻ പലർക്കും കഴിയില്ലെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയും നിർദേശത്തോടെയുമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി…
പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരില്‍ ആശുപത്രിയിലെത്തിയ രണ്ടു പേര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു
പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരില്‍ ആശുപത്രിയിലെത്തിയ രണ്ടു പേർ ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ജയ്ത്പൂരിലെ കാളിന്ദി കുഞ്ചിലുള്ള നിമാ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജാവേദ് അക്തർ എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് പറ്റിയതിനുള്ള ചികിത്സയ്ക്കായാണ് രണ്ട് പേരും ആശുപത്രിയിലെത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു. മുറിവുകള്‍ വച്ചു കെട്ടിയതിന് ശേഷം അവർ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ഡോക്ടറുടെ ക്യാബിനുള്ളില്‍ കയറിയ ഉടൻ തന്നെ ഡോക്ടറെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. വെടിയൊച്ച കേട്ട് ജീവനക്കാർ ക്യാബിനുള്ളിലേക്ക് ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡോക്ടറെയാണ് കണ്ടത്. പ്രതികള്‍ ഡോക്ടറെ കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.പൊലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം…
നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം കെ.ടി. രാമറാവു ആണെന്ന് കൊണ്ട സുരേഖ; മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ച് കെടിആര്‍
ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തില്‍ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു. സുരേഖയ്ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചു.