തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെആത്മഹത്യാ പ്രേരണയ്‌ക്ക് മുൻപും കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസ് .അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സ്പീക്കർ എ എൻ ഷംസീറിനെതിരെയും 2016- ല്‍ കേസെടുത്തിരുന്നു. 2016- ല്‍ കോണ്‍ഗ്രസ് തലശേരി ബ്ലോക് സെക്രട്ടറിയായിരുന്ന രാജനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ മർദ്ദിച്ച സംഭവത്തില്‍ മകളായ അഞ്ജനയും സഹോദരിയും പ്രതിഷേധിച്ച് സിപിഎം ഓഫീസിലെത്തിയിരുന്നു. പാർട്ടി ഓഫീസില്‍ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പി പി ദിവ്യയും ഷംസീറും ചാനല്‍ ചർച്ചയില്‍ പങ്കെടുത്തു. ഇതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷംസീറിനെതിരെയും കേസെടുത്തെങ്കിലും…
Year: 2024
വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു! സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ? ദിവ്യയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ; യഥാര്‍ത്ഥ ‘കമ്യൂണിസ്റ്റിന്റെ തുങ്ങി മരണത്തില്‍’ സൈബര്‍ സഖാക്കളും മിണ്ടുന്നില്ല; ‘ആന്തരൂരിലെ സാജന്‍’ വീണ്ടും
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നൊലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് എതിരെ സൈബര്‍ ഇടത്ത് വിമര്‍ശനം ശക്തം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വ്യക്തിയായ പിപി ദിവ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ചോദിക്കുന്നു. അതിനിടെ മറ്റൊരു ശ്രദ്ധേയമായ കമന്റും ചര്‍ച്ചകളില്‍ എത്തുന്നു. വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു..-ഇതാണ് ആ കമന്റ്. പ്രകാശ് കുമാറാണ് നിര്‍ണ്ണായകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പോസ്റ്റിട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് ഈ പോസ്റ്റ്. ഇതിനൊപ്പമാണ് ദിവ്യയ്‌ക്കെതിരായ മറ്റ് കന്റുകള്‍. ‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു…
സുഷിൻ പാടി, ചാക്കോച്ചൻ ആടി; മഹാരാജാസ് കോളേജില്‍ തകര്‍പ്പൻ ഡാൻസുമായി കുഞ്ചാക്കോ ബോബൻ ; വിവാദ സ്തുതിഗാനത്തിന് ചുവടുവച്ച് ബോഗയ്ൻവില്ല ടീം
മഹാരാജാസ് കോളേജില്‍ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച് അവരെ ഡാൻസ് പഠിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശൃന്ദ, സംഗീത സംവിധായകൻ സുഷിൻ ശ്യം എന്നിവരാണ് കോളേജിലെത്തിയത്. കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായുമാണ് താരങ്ങള്‍ കോളേജിലെത്തിയത്. സുഷിൻ ശ്യാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ലൈവ് പെർഫോർമൻസിനാണ് മഹാരാജാസ് കോളേജ് വേദിയായത്. വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് താരങ്ങള്‍ ചുവടുവച്ചത്. ഒരുപാട് കലാ പ്രതിഭകള്‍ പഠിച്ച് വളർന്ന ഇടമാണിവിടെയെന്നും ബോഗയ്ൻവില്ല ടീമിന്റെ വിളംബര യാത്ര മഹാരാജാസ് കോളേജിന്റെ രാജകീയ വേദിയില്‍ തുടങ്ങാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അമല്‍ നീരദിന്റെ…
സന്ധ്യ വായ്പയെടുത്തത് 4 ലക്ഷം, പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം; ‘ലുലു’ നല്‍കിയ പണം ഇന്ന് മണപ്പുറം ഫിനാൻസിന് കൈമാറും
പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലായ വീട്ടമ്മയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോണ്‍ ഇന്ന് തീർപ്പാക്കും. വടക്കേക്കര പഞ്ചായത്ത് ഏഴാം വാർഡില്‍ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ അടക്കേണ്ട 8.25 ലക്ഷം രൂപയും കുടുംബത്തിന് ജീവിതച്ചിലവിനായി 10ലക്ഷം രൂപയും നല്‍കാമെന്നേറ്റ് ലുലു ഗ്രൂപ് ഉടമ എം.എ. യൂസഫലി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായാണ് സന്ധ്യയ്ക്ക് നല്‍കിയത്. മണപ്പുറം ഫിനാൻസില്‍നിന്നാണ് 2019ല്‍ ഇവർ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭർത്താവിന്‍റെ പേരിലുള്ള 4.8 സെന്‍റ് സ്ഥലത്ത് ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ നിർമാണത്തിനായിരുന്നു ഇത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടുവർഷം പണം തിരിച്ചടച്ചു. മൂന്നുവർഷം മുമ്ബ് ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ…
വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി, നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പൊലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഓംപ്രകാശുമായി ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യം ചോദിച്ചറിയുകയെന്നതായിരുന്നു…
കണ്ണൂര്‍ ADM മരിച്ച നിലയില്‍; സംഭവം പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയില്‍. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാൻ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീൻ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.
ചൂരലിന് അടിച്ചു, അഞ്ചുവയസുകാരൻ കരയാത്തതിനാല്‍ വീണ്ടും ക്രൂരമര്‍ദ്ദനം; അദ്ധ്യാപിക ഒളിവില്‍
തൃശൂർ: അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവില്‍. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് ഒളിവില്‍ കഴിയുന്നത്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പരാതി പിൻവലിക്കാൻ സ്കൂള്‍ അധികൃതർ മാതാപിതാളെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. പരാതി പിൻവലിച്ചാല്‍ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. അടുത്തിടെ കൊച്ചിയിലും സമാന സംഭവമുണ്ടായി. ഉത്തരം പറയാത്തതിനെ തുടർന്ന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ്…
മുൻ ഭാര്യയുടെ പരാതി; നടൻ ബാല ജാമ്യമില്ലാക്കുറ്റത്തിന് അറസ്റ്റില്‍
കൊച്ചി : നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ്നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരംജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മുൻ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേർപെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ…
പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്; പരാതി നല്‍കി കെഎസ് ചിത്ര
ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസില്‍ പരാതി നല്‍കി. 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്. മെസേജ് ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്നെ പലരും അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ചിത്ര പറഞ്ഞു. ഉടൻതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര…
മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ നടൻ ബൈജുവിനെതിരെ കേസ്. കഴിഞ്ഞ ദിവസം രാത്രി വെള്ളയമ്ബലം ജംഗ്ഷനിലായിരുന്നു സംഭവം.സംഭവത്തില്‍ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്ബലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സിഗ്നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്ബിള്‍ നല്‍കാൻ താരം വിസമ്മതിച്ചു.…