തൃശൂർ: അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവില്‍. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് ഒളിവില്‍ കഴിയുന്നത്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പരാതി പിൻവലിക്കാൻ സ്കൂള്‍ അധികൃതർ മാതാപിതാളെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. പരാതി പിൻവലിച്ചാല്‍ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. അടുത്തിടെ കൊച്ചിയിലും സമാന സംഭവമുണ്ടായി. ഉത്തരം പറയാത്തതിനെ തുടർന്ന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ്…
Day: October 14, 2024
മുൻ ഭാര്യയുടെ പരാതി; നടൻ ബാല ജാമ്യമില്ലാക്കുറ്റത്തിന് അറസ്റ്റില്‍
കൊച്ചി : നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ്നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരംജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മുൻ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേർപെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ…
പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്; പരാതി നല്‍കി കെഎസ് ചിത്ര
ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസില്‍ പരാതി നല്‍കി. 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്. മെസേജ് ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്നെ പലരും അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ചിത്ര പറഞ്ഞു. ഉടൻതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര…
മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ നടൻ ബൈജുവിനെതിരെ കേസ്. കഴിഞ്ഞ ദിവസം രാത്രി വെള്ളയമ്ബലം ജംഗ്ഷനിലായിരുന്നു സംഭവം.സംഭവത്തില്‍ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്ബലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സിഗ്നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്ബിള്‍ നല്‍കാൻ താരം വിസമ്മതിച്ചു.…