വൈകാരികത വിറ്റ് പണമുണ്ടാക്കുന്നുവെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം; പിന്നാലെ മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച്‌ നിരവധിപ്പേര്‍; സബ്സ്ക്രൈബേഴ്സ് 150k കടന്നു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫിന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വൈകാരികത വിറ്റു കാശാക്കുകയാണ് ചെയ്യുന്നതെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച്‌ നിരവധി ആളുകളാണ് രംഗത്തെത്തിയത്. സബ്സ്ക്രൈബേഴ്സ് 150k കടക്കുകയും ചെയ്തു. അർജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ കടന്നത്. കുടുംബത്തെ കുറിച്ച്‌ അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ്…

അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കിടെ മനാഫിന് ഇന്ന് കോഴിക്കോട് സ്വീകരണം: പ്രതികരിക്കുമെന്ന് അറിയിപ്പ്

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ലോറി ഉടമ മനാഫ് ഇന്ന് കോഴിക്കോട്ടെ പൊതു പരിപാടിയില്‍ പങ്കെടുക്കും. മുക്കത്തെ ഒരു സ്കൂള്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കാനാണ് മനാഫിന്റെ തീരുമാനം. അർജുന്റെ പേര് ഉപയോഗിച്ച്‌ യൂട്യൂബ് ചാനലിലൂടെ വ്യൂവേഴ്‌സിനെ കൂട്ടാൻ ശ്രമിച്ചെന്നും പണം പിരിച്ചെന്നുമാണ് മനാഫിനെതിരെ കുടുംബത്തിൻറെ ആരോപണം. രാവിലെ 10 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മനാഫ് കൂടുതല്‍ വ്യക്തത വരുത്തും. മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്‍ജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച്‌ പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ്…

മുഖ്യമന്ത്രിപദം റിയാസിനോ വീണക്കോ നല്‍കിയെങ്കിലും പിണറായി സ്ഥാനമൊഴിയണം -പി.വി അൻവര്‍

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളില്‍ മാപ്പ് പറയണമെന്ന് പി.വി അൻവർ എം.എല്‍.എ. മലബാറില്‍ ക്രിമിനലുകളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിപദം മുഹമ്മദ് റിയാസിനോ വീണക്കോ നല്‍കിയെങ്കിലും പിണറായി സ്ഥാനമൊഴിയണമെന്നും അൻവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരെ നിന്ന് സംസാരിക്കാൻ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെന്നതാണ് സി.പി.എമ്മിന്റെ ശാപം. സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. സ്വർണക്കടത്തിലും താൻ ഉന്നയിച്ച ആരോപണങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം നടത്താൻ വെല്ലുവിളിക്കുകയാണെന്നും പി.വി അൻവർ പറഞ്ഞു. ആരെയും കണ്ടിട്ടല്ല താൻ ഈ പോരാട്ടം തുടങ്ങിയത്. ജലീല്‍ സ്വന്തം കാലിലല്ല നില്‍ക്കുന്നത്. താൻ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയാണ് സംസാരിച്ചത്. ആളുകളുടെ മനസ്സ് തനിക്കൊപ്പം ഉണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. ശാരീരികമായി വന്ന് നില്‍ക്കാൻ പലർക്കും കഴിയില്ലെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയും നിർദേശത്തോടെയുമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി…

പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരില്‍ ആശുപത്രിയിലെത്തിയ രണ്ടു പേര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരില്‍ ആശുപത്രിയിലെത്തിയ രണ്ടു പേർ ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ജയ്ത്പൂരിലെ കാളിന്ദി കുഞ്ചിലുള്ള നിമാ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജാവേദ് അക്തർ എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് പറ്റിയതിനുള്ള ചികിത്സയ്ക്കായാണ് രണ്ട് പേരും ആശുപത്രിയിലെത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു. മുറിവുകള്‍ വച്ചു കെട്ടിയതിന് ശേഷം അവർ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ഡോക്ടറുടെ ക്യാബിനുള്ളില്‍ കയറിയ ഉടൻ തന്നെ ഡോക്ടറെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. വെടിയൊച്ച കേട്ട് ജീവനക്കാർ ക്യാബിനുള്ളിലേക്ക് ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡോക്ടറെയാണ് കണ്ടത്. പ്രതികള്‍ ഡോക്ടറെ കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.പൊലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം…

നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം കെ.ടി. രാമറാവു ആണെന്ന് കൊണ്ട സുരേഖ; മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ച്‌ കെടിആര്‍

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തില്‍ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു. സുരേഖയ്ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചു.

‘താന്‍ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം, വിവാദത്തിനില്ല; പണത്തിന് വേണ്ടിയല്ല സേവനങ്ങള്‍ നടത്തുന്നത്’ : ഈശ്വര്‍ മാല്‍പെ

ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ച്‌ കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്നും താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാമെന്നും മാല്‍പെ പറഞ്ഞു. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം താന്‍ നടത്തുന്ന ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെയും മാല്‍പെയ്‌ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു ഈ ചൂഷണം…