മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയരുമ്ബോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ആർഎസ്‌എസ് ബന്ധമുളള എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ. ഈ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരില്‍ എഡിജിപി ആകാൻ പാടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്‌എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുള്ള എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും ബിനോയ് വിശ്വം വിമർശിച്ചു. കൈയ്യും കാലും…
Day: September 28, 2024
മുംബൈയില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു
മുംബൈ: ഭീകരാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയില്‍ സുരക്ഷ വർധിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. ആള് കൂടുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആരാധാനാലയങ്ങളില്‍ അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധാനലയങ്ങളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും മോക്ഡ്രില്ലും പൊലീസ് നടത്തുന്നുണ്ട്. സ്വന്തം അധികാരപരിധിയിലെ സുരക്ഷാകാര്യങ്ങള്‍ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമീഷണർ നിർദേശം നല്‍കി. സംശയകരമായ രീതിയില്‍ എന്തെങ്കിലും കാണുകയാണെങ്കില്‍ വിവരം നല്‍കാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. ഗണേഷ ചതുർഥി ആഘോഷങ്ങള്‍ക്ക് ശേഷം ദുർഗ പൂജക്കും ദീപാവലിക്കും വേണ്ടി തയാറെടുക്കുകയാണ് മുംബൈ. ഇതിനിടെയാണ് ഭീകരാക്രമണമുണ്ടാവുമെന്ന ഭീഷണിയെത്തിയത്. നവംബറില്‍ 288 അംഗ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
അര്‍ജുന്‍ നാട്ടുകാര്‍ക്ക് ഒന്നാകെ പ്രിയപ്പെട്ടവന്‍ ; കണ്ണാടിക്കല്‍ ജനസാഗരമായി, അവസാനമായി കാണാന്‍ ആയിരങ്ങള്‍
ഇത്രയും ദിവസം അര്‍ജുന്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലും തിരിച്ചുവരുമെന്നും വിശ്വസിക്കാനായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ഇഷ്ടം. എന്നാല്‍ എല്ലാവരുടേയും സങ്കടക്കടലിന് നടുവിലേക്കാണ് അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയത്. വലിയ ജനസാഗരമായിരുന്നു അര്‍ജുനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയത്. ഒരുപാട് സൗഹൃദങ്ങളുള്ള, ഗ്രാമത്തിനാകെ പരിചിതനായ, നാട്ടിലെ യുവജന ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്ന അര്‍ജുന്‍. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കാര്യങ്ങള്‍ക്കൊക്കെ അര്‍ജുനുണ്ടാകും. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അര്‍ജുനുണ്ടായിരുന്നു. ഗ്രാമത്തില്‍ എല്ലാ വര്‍ഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്‌നം നേരിടുമ്ബോള്‍ ലോറിയില്‍ വെള്ളമെത്തിക്കാന്‍ അര്‍ജുന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. ലോറിയില്‍ പോവാത്ത സമയത്തൊക്കെ നാട്ടിലെ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന അര്‍ജുന്റെ 75 ദിവസത്തിന് ശേഷമുള്ള മടക്കത്തില്‍ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയത്. പ്രിയപ്പെട്ടവന്…
അങ്കമാലിയില്‍ വീടിന് തീവച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യ മരിച്ചു; രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.