ദിലീപിന്റെ കേസില്‍ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ?, സിപിഐ വിമര്‍ശനം

കോട്ടയം: ബലാത്സംഗ കേസില്‍ പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയതിനെ വിമർശിച്ച്‌ സിപിഐ. സിദ്ദിഖിനെ പിടികൂടുന്നതില് അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നും നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തില്‍ ചോദിച്ചിട്ടുണ്ട്. ”പീഡന പരാതിയില് കഴിഞ്ഞദിവസം 3 പ്രമുഖ നടന്മാര്ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. മറ്റൊരു നടന് സിദ്ദിഖിനു ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും അറസ്റ്റ് ചെയ്യാന് കഴിഞ്ഞിട്ടില്ല. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില് അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്ന്നിട്ടുണ്ട്,” മുഖപ്രസംഗത്തില്‍ പറയുന്നു. ”ഹൈക്കോടതി വിധി വന്നതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട്…

ലോറിയുടെ ക്യാബിനില്‍ മകന്റെ കളിപ്പാട്ടവും; യാത്ര പോകുമ്ബോള്‍ അതുമായിട്ടാണ് അര്‍ജുൻ പോകാറെന്ന് ബന്ധു

ഷിരൂർ: ട്രക്കിന്റെ ക്യാബിനില്‍ നിന്ന് അർജുന്റെ സാധനങ്ങള്‍ കണ്ടെത്തി. രണ്ട് മൊബൈല്‍ ഫോണുകള്‍, കുക്കർ, ചെരുപ്പ്, വസ്ത്രങ്ങള്‍, വാച്ച്‌, ഭക്ഷണം കഴിച്ച പാത്രം എന്നിവയാണ് കണ്ടെത്തിയത്. കൂടാതെ അർജുന്റെ മകന്റെ കളിപ്പാട്ടവും കിട്ടിയിട്ടുണ്ട്. ലോറിയുടെ മാതൃകയിലുള്ളതാണിത്. കോഴിക്കോട്ടേക്ക് മടങ്ങാനിരിക്കെയാണ് അർജുന് അപകടം സംഭവിച്ചത്. ലോറിയുടെ ആർസി ബുക്ക് അടക്കമുള്ള രേഖകളും ലഭിച്ചു. ലോറി പൂർണമായും ഗംഗാവലി പുഴയുടെ കരയിലേക്ക് കയറ്റി. ലോറി പൊലീസ് വിശദമായി പരിശോധിക്കും. മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിക്കാനായി സാമ്ബിള്‍ ഡി എൻ എ പരിശോധനയ്ക്കയച്ചിട്ടുണ്ട്. നാളെയോടെ മൃതദേഹ ഭാഗങ്ങള്‍ അർജുന്റെ കുടുംബത്തിന് വിട്ടുകൊടുത്തേക്കും. അർജുന്റെ ബന്ധുക്കളും ലോറി ഉടമ മനാഫ് അടക്കമുള്ളവരും ഷിരൂരിലുണ്ട്. ‘അർജുന്റെ വസ്ത്രങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്‌, അർജുന്റെ മകന്റെ കളിപ്പാട്ടം, രേഖകള്‍, പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ അങ്ങനെ അവന്റെ കൂടെ തന്നെ അവൻ ഉപയോഗിച്ച എല്ലാ സാധനങ്ങളും…

അര്‍ജുന്‍റെ അസ്ഥി ഡിഎൻഎ പരിശോധയ്ക്കയച്ചു; മൃതദേഹം വെള്ളിയാഴ്ച വീട്ടുകാര്‍ക്ക് വിട്ടുനല്‍കും

ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ഇന്ന് പൊളിച്ച്‌ പരിശോധിക്കും. ലോറിയുടെ ക്യാബിനില്‍ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണിത്. അർജുന്‍റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അർജുന്‍റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്‌എസ്‌എല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേരള സർക്കാർ ഏറ്റെടുക്കും. ഗംഗാവാലി പുഴയില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് അർജുന്‍റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്‍റെ ക്യാബിനുള്ളില്‍ ആണ് മൃതദേഹമുണ്ടായിരുന്നത്. സിപി-2 എന്ന പോയിന്‍റ് കേന്ദ്രീകരിച്ച്‌ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ‌ മൃതദേഹം കണ്ടെത്താനായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തിരച്ചില്‍ നടത്തിയത്.

തനിക്കെതിരായ കേസിന് പിന്നില്‍ “അമ്മ’-ഡബ്ല്യൂസിസി പോര്; ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി : തനിക്കെതിരായ കേസിന് പിന്നില്‍ “അമ്മ’യും ഡബ്ല്യൂസിസിയും തമ്മിലുള്ള പോരെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്‍റെ ആരോപണം. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

ഞാൻ ഷിരൂരിലായിരുന്നപ്പോള്‍ സ്ഥാപനം ഒരാള്‍ കയ്യേറി; അര്‍ജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്നും മനാഫ്

ഷിരൂർ: അർജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളർത്തുമെന്ന് ലോറി ഉടമ മനാഫ്. ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അർജുനെ തെരയാനായി എഴുപത്തിരണ്ട് ദിവസമായി ഷിരൂരിലായിരുന്നു. ഈ സമയം ഒരാള്‍ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വില്‍ക്കുകയും ചെയ്‌തെന്നും മനാഫ് വെളിപ്പെടുത്തി. അർജുനെ കണ്ടെത്താനായി കൂടെ നിന്നവർക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു. “അവനെ ജീവനോടെ കിട്ടുമെന്ന് കരുതിയായിരുന്നു കാത്തിരിപ്പ്. മലയാളികളെല്ലാം കൂടെ നിന്നു. തുടക്കം മുതല്‍ എം.കെ.രാഘവൻ എം.പിയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഒപ്പം കർണാടക സർക്കാരും ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടുവർഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നു.”-…

യുവതിയെ കഷ്‌ണങ്ങളാക്കി ഫ്രി‌ഡ്‌ജില്‍ വച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്‌ത നിലയില്‍

ബംഗളൂരു: യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ വച്ച സംഭവത്തില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാലക്ഷ്‌മി കൊലക്കേസില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന മുക്തി രഞ്ജൻ റോയിയെ ആണ് ഒഡീഷയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. മഹാലക്ഷ്‌മിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചുകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ ഒഡീഷ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറിപ്പ് ലഭിച്ചതോടെ മഹാലക്ഷ്‌മിയെ ക്രൂരമായി കൊലപ്പെടുത്തിയത് മുക്തി രഞ്ജൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് ബംഗളൂരു വയലിക്കാവിലെ വിനായക നഗറിലുള്ള വാടക വീട്ടിലാണ് മഹാലക്ഷ്‌മിയുടെ മൃതദേഹം 50 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സഹപ്രവർത്തകനായിരുന്ന മുക്തി രഞ്ജനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതലേ അന്വേഷണം നീങ്ങിയത്. ഒരു മാളില്‍ ,സെയില്‍സ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്‌മി.…