ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തി. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.അര്‍ജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഡ്രൈവര്‍ മനാാഫ് പറഞ്ഞു.71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി വെള്ളത്തിനിടയില്‍നിന്ന് കണ്ടെത്തുന്നത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയില്‍നിന്ന് ലഭിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടന്നിരുന്നത്. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍ അകപ്പെട്ടത്. മണ്ണിടി ച്ചിലുണ്ടായ പ്രദേശത്തെ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
Day: September 25, 2024
നടിയെ ആക്രമിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ, ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കേസില്‍ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
പൂരം കലക്കലില്‍ തുടരന്വേഷണം? മന്ത്രിസഭായോഗത്തില്‍ സൂചന നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂർ പൂരം കലക്കല്‍ കേസില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലക്കല്‍ റിപ്പോർട്ട് ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തില്‍ ചർച്ചയായിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിയുടെ ശിപാർശയോടെ തനിക്കു ലഭിച്ചതായി മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. നടപടിക്രമം അനുസരിച്ച് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം തുടർനടപടി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടില്‍ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക. തൃശൂർ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നും സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നുമാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1,600ലധികം പേജുള്ള റിപ്പോർട്ടാണ് എം.ആർ. അജിത്കുമാർ സമർപ്പിച്ചിരിക്കുന്നത്.
സിദ്ദിഖിനായി കേരളത്തിന് പുറത്തേക്കും തെരച്ചില്‍; സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം, തടസഹര്‍ജിക്കൊരുങ്ങി അതിജീവിത
കൊച്ചി: തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച് നടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി നടനും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കി പോലീസ്. തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയില്‍ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ടു വീടുകളിലും, പോകാന്‍ സാധ്യതയുള്ള ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലുമായി ഒരു പകലും രാത്രിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്തിരുന്നു. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും. അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ മുതിര്‍ന്ന…
ഇന്നും കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡ് പൊളിച്ചു, പവന് നികുതിയടക്കം 61,000 രൂപയ്ക്കു മുകളിൽ
ആഭരണപ്രിയരെ കടുത്ത നിരാശയിലാഴ്ത്തി സ്വർണ വില ഇന്നും റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപ; ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 45 രൂപ മുന്നേറി പുതിയ ഉയരമായ 5,840 രൂപയിലെത്തി. വെള്ളി വിലയും ഉയരുകയാണ്. ഗ്രാമിന്…
സിദ്ദിഖിനായി കൊച്ചിയിലും പുറത്തും തിരച്ചില്‍ തുടരുന്നു
ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി തിരച്ചില്‍ തുടരുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു മുതല്‍ സിദ്ദിഖ് ഒളിവിലാണ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തിരച്ചില്‍ തുടരുകയാണ്. അതേസമയം അന്വേഷണസംഘം പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്.സിനിമ സുഹൃത്തുക്കളുടെ ഫോണുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. എന്നാല്‍ യാതൊരു തുമ്ബും കണ്ടെത്താനായില്ല. അതേസമയം ബലാത്സംഗക്കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും.
വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതി പിടിയില്‍
വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹിയിലെ ഷകരര്‍പൂരിലാണ് സംഭവം. യുവതി നാട്ടില്‍ പോയ സമയത്ത് മുറിയില്‍ കയറിയ പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരണ്‍ എന്ന യുവാവാണ് പിടിയിലായത്. വാട്‌സ്‌ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്. കരണിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് യുവതി ഷകര്‍പൂരില്‍ വീട് വാടകയ്‌ക്കെടുത്തത്. ഒറ്റയ്ക്ക് താസമിച്ചുവരികയായിരുന്ന യുവതി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ ഏല്‍പ്പിച്ചിരുന്നു. താക്കോല്‍ കിട്ടിയ പ്രതി യുവതിയുടെ മുറിയില്‍ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി വാട്‌സ്‌ആപ്പ് അക്കൗണ്ടില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലിങ്ക്ഡ് ഡിവൈസസില്‍ തന്റേതല്ലാത്ത മറ്റൊരു…