കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി നടിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തു വന്നത്. ഈ വെളിപ്പെടുത്തലുകളുടെ പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
Day: September 24, 2024
ബലാത്സംഗകേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല, ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി…
‘എത്രയും വേഗം യുദ്ധത്തിന് പരിഹാരം കാണും’; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി
ന്യൂയോർക്ക്: യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തി. മൂന്ന് ദിവസത്തെ യുഎസ് പര്യാടനത്തിന്റെ അവസാന ദിവസമായ ഇന്നലെ ന്യൂയോർക്കില്‍ വച്ചായിരുന്നു സന്ദർശനം. യുക്രെയിനിന്റെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച മോദിയോട് സെലൻസ്‌കി നന്ദി പറഞ്ഞു. ഒരു മാസത്തിനിടെ മോദിയും സെലൻസ്‌കിയും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയാണിത്. യുക്രെയിൻ ആവശ്യപ്രകാരമാണ് കൂടിക്കാഴ്‌ച എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദർശനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ‘ന്യൂയോർക്കില്‍ വച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ കണ്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം നടത്തിയ സന്ദർശനവും അതിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘർഷം എത്രയും വേഗം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകും ‘, ചിത്രങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു. മോദിയും സെലൻസ്‌കിയും ആലിംഗനവും ഹസ്തദാനവും നല്‍കുന്ന…
സിനിമാ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സ്വകാര്യഹോട്ടലില്‍ മരിച്ച നിലയില്‍
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാനു ഇസ്മായില്‍ എന്നയാളെയാണ് കണ്ടെത്തിയത്. ഇയാള്‍ ഈ ഹോട്ടലില്‍ ഒരാഴ്ചയായി താമസിച്ചു വരികയാണ്. സുഹൃത്തുക്കളുടെ പേരിലാണ് ഷാനു മുറി എടുത്തിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഹോട്ടല്‍ ജീവനക്കാരൻ മുറി ഒഴിയുന്ന കാര്യം തിരക്കാനായി എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വീണു കിടക്കുന്നത് കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനും എതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒരു ഫ്ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെ സംവിധായകന്റെ മൊഴി പോലീസ് എടുത്തിരുന്നു.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സെൻട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവില്‍ മലയാളി യുവതി ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടിയെടുത്തത്. മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതില്‍ കേസെടുത്തത്. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മയാണ് പരാതി നല്‍കിയത്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബെംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നിരുന്നു.
സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്കും 40 കി.മി വേഗതയില്‍ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍…