ഷിരൂരിലെ തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായി നടക്കുന്ന നാലാം ഘട്ട പരിശോധന നിർണ്ണായക ഘട്ടത്തിലേയ്ക്ക്.ഇന്ന് ഗംഗാവലി പുഴയില്‍ നടക്കുന്ന തിരച്ചിലില്‍ ട്രക്കിന്റെ രണഅട് ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മുങ്ങല്‍ വിധഗ്ദൻ ഈശ്വർ മാല്‍പെ പറഞ്ഞു.Cp4 മാർക്കില്‍ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അർജുൻറെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിൻറെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്ബിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.നദിക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്.നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.ടയർ മുകളിലായി…

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ : പവന് 55680

കൊച്ചി: സ്വർണ വില സർവകാല റെക്കോഡില്‍. പവന് 55680 രൂപയായി. ശനിയാഴ്ച പവന്റെ വില 600 രൂപ കൂടി 55,680 രൂപയിലെത്തി. 55,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഗ്രാമിന്റെ വില 75 രൂപ കൂടി 6,960 രൂപയുമായി. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും കൂടാന്‍ കാരണം. യുസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചത് സ്വര്‍ണം നേട്ടമാക്കി. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില ഇതാദ്യായി 2,600 ഡോളര്‍ പിന്നിട്ടു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും നിരക്ക് കുറയ്ക്കലും സ്വര്‍ണ വിലയില്‍ ഇനിയും വര്‍ധനവുണ്ടാക്കിയേക്കും.

മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുകയായിരുന്നു ലോറന്‍സ്. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്‌ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1946ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പാലക്കാട് സമ്മേളനത്തില്‍ വെട്ടി നിരത്തപ്പെട്ടതിനെ തുടർന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ടിരുന്നു. സിപിഎമ്മില്‍ എല്ലാക്കാലത്തും വിഎസ് വിരുദ്ധ ചേരിയിലെ നേതാവായിരുന്നു എംഎം ലോറന്‍സ്.

‘മാധ്യമങ്ങള്‍ നല്‍കിയത് വ്യാജ കണക്ക്, ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടു’; മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. വയനാട് ദുരന്ത നിവാരണകണക്കില്‍ സംശയത്തിന്റെ പുകപടലം പകർത്താൻ മാധ്യമങ്ങള്‍ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം വ്യാജ കണക്കുകള്‍ പ്രചരിപ്പിച്ച്‌ അനർഹമായ സഹായം തട്ടിയെടുക്കാൻ ശ്രമം നടത്തുന്നുവെന്ന കഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറാൻ ഇത് കാരണമായി. വ്യാജ വാർത്തയില്‍ ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കുകളാണ് മാധ്യങ്ങള്‍ നല്‍കിയത്. ഓണത്തിന്റെ ദിവസങ്ങളിലാണ് ഇത്തരത്തിലൊരു സ്തോപജനകമായ വാർത്ത പ്രചരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇതുപോലുള്ള വാർത്തകള്‍ ലോകമാകെ സഞ്ചരിക്കുന്നത്. വയനാട് പുനരധിവാസത്തില്‍ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. അസത്യം പറക്കുമ്ബോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക. അതാണ് യഥാർത്ഥത്തില്‍ സംഭവിച്ചത്.…

പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ്‌ 19കാരന്‍ കൊല്ലപ്പെട്ട സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ്‌ 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച്‌ പ്രസാദും അരുണും തമ്മില്‍ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുണ്‍ എത്തി എന്നാരോപിച്ചാണ് ഫോണില്‍ തര്‍ക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുണ്‍ വീട്ടിലെത്തി പ്രസാദുമായി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. പ്രതി ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍…

എഡിജിപി എം.ആര്‍ അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചു; കവടിയാറില്‍ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റു, സോളാര്‍ കേസ് അട്ടിമറിച്ചു; പി.വി അൻവര്‍

മലപ്പുറം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഇടത് എംഎല്‍എ. പി.വി അന്‍വര്‍. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കൈക്കൂലി പണം ഉപയോഗിച്ച്‌ ഫ്‌ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും ഇതിന് തെളിവുകളുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണ് ഇതെന്നും അന്‍വര്‍ ആരോപിച്ചു. സോളാർ കേസ് അട്ടിമറിക്കാൻ തുടക്കം മുതല്‍ ശ്രമിച്ചെന്നും പ്രതികളില്‍ നിന്ന് പണം വാങ്ങിയെന്നും പിവി അൻവർ ആരോപിച്ചു. എഡിജിപി കവടിയാറില്‍ 33.8 ലക്ഷം രൂപ നല്‍കി 2016 ഫെബ്രുവരിയില്‍ സ്വന്തം പേരില്‍ ഫ്‌ളാറ്റ് വാങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ഇത് വാങ്ങുന്നത്. പത്ത് ദിവസം കഴിഞ്ഞ് ഇത് വില്‍ക്കുകയാണ്. 33 ലക്ഷം രൂപയക്ക് വാങ്ങിയ പ്രോപ്പര്‍ട്ടി വില്‍ക്കുന്നത് 65 ലക്ഷം രൂപയ്‌ക്ക്. ഇരട്ടി വിലക്ക്. എവിടെ നിന്ന് കിട്ടി ഈ പണം. ഇത് കൈക്കൂലിയായി സോളാര്‍ കേസ് അട്ടിമറിക്കാന്‍ കിട്ടിയ…

അന്ന സെബാസ്റ്റിന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ; ഇവൈ കമ്ബനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇ- മെയില്‍

കൊച്ചി: കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഇവൈ കമ്ബനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇ-മെയില്‍. കമ്ബനിയിലെ ജീവനക്കാരി നസീറ കാസി കമ്ബനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴില്‍ സമ്മര്‍ദം ഇ വൈയില്‍ നിരന്തര സംഭവമാണെന്ന് ജീവനക്കാരിയുടെ ഇ- മെയില്‍ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്ബ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്ബനിയുടെ ചെയര്‍മാന്‍ രാജീവ് മേമാനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് മറുപടിയായാണ് ജീവനക്കാരിയുടെ ഇ-മെയില്‍ സന്ദേശം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി പേരയില്‍ അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്ബനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും…

അജ്മല്‍ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു, അപകട സമയം കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോ ശ്രീക്കുട്ടിയുടെ മൊഴി

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാര്‍ സ്‌കൂട്ടറിലിടിച്ച്‌ നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് എംഡിഎംഎ അടക്കം ഉപയോ?ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലില്‍ ഒരുമിച്ച്‌ താമസിച്ച ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍…

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അര്‍ബുദം ബാധിച്ച്‌ ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം