മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് ഊട്ടിയില്‍ നിന്ന് മലപ്പുറം പോലീസ് കണ്ടെത്തിയത്. വിഷ്ണുജിത്ത് പോലീസ് സംഘത്തിനൊപ്പമുണ്ടെന്ന് മലപ്പുറം എസ്പി എസ് ശശിധരൻ അറിയിച്ചു. കാണാതായപ്പോള്‍ മുതല്‍ സ്വിച്ച് ഓഫായിരുന്ന ഇയാളുടെ ഫോണ്‍ തിങ്കളാഴ്ച രാത്രിയോടൈ ഓണായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്. ഈ മാസം എട്ടിനായിരുന്നു വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പാലക്കാട്ടേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവിടെയെത്തി സുഹൃത്തിന്റെ പക്കല്‍നിന്ന് 1 ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്ബോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിഷ്ണുജിത്ത് പാലക്കാട്…
Day: September 10, 2024
എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുത്തില്ല, മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നു ? ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനോട് കടുത്ത ചോദ്യവുമായി ഹൈകോടതി
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാറിനോട് കടുത്ത ചോദ്യവുമായി ഹൈകോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേക ബെഞ്ച് പരിഗണിച്ചപ്പോഴായിരുന്നു കോടതി ചോദ്യങ്ങളുയർത്തിയത്. എന്തുകൊണ്ട് റിപ്പോർട്ടില്‍ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വർഷം എന്തെടുക്കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം മുദ്രവെച്ച കവറില്‍ സർക്കാർ ഹൈകോടതിയില്‍ നല്‍കിയിരുന്നു. ഇത് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് കൈമാറാൻ ഹൈകോടതി നിർദേശം നല്‍കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം അന്വേഷണ സംഘത്തിന് ലഭിക്കുന്നതോടെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. നേരത്തെ, മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വാദം മുൻനിർത്തി ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കിയാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്. റിപ്പോർട്ടില്‍ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി…
വാഹനപരിശോധനയ്ക്കിടെ ബഹളം; മാരകലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റില്‍
നാദാപുരം: വില്പനക്കായി കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26), കമ്ബളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ അക്രമാസക്തനായി പോലീസുകാർക്കുനേരേ അസഭ്യവർഷവും സ്റ്റേഷനിലെ ഫർണീച്ചറുകള്‍ അടിച്ച് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി പേരോട് -പാറക്കടവ് റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവതി ഇജാസിന്‍റെ സുഹൃത്താണെന്നും കാരിയർ ആണെന്നും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കെഎല്‍ 12 പി 7150 നമ്ബർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ പരിശോധനയ്ക്കിടെ ഇജാസും അഖിലയും ബഹളംവയ്ക്കുകയും പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. കാറില്‍നിന്ന് റോഡിലിറങ്ങി അക്രമസക്തനാവുകയും വാഹനങ്ങള്‍ക്ക് മാർഗതടസം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കാർ സ്‌റ്റേഷനിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് 32.62 ഗ്രാം…
തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധി ; വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍.അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടി. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ട്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 5 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിര്‍ദേശിക്കുന്ന ആഴത്തില്‍ കുഴിച്ചിട്ട ശേഷമാണ് പമ്ബില്‍ നിര്‍ത്തേണ്ടത്. എന്നാല്‍ പണി ആരംഭിക്കുമ്ബോള്‍ തന്നെ പമ്ബിങ് നിര്‍ത്തിവച്ചു. പൈപ്പ് സ്ഥാപിക്കുമ്ബോള്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായില്ല. പൈപ്പ് സ്ഥാപിച്ച് പമ്ബിങ് പുനസ്ഥാപിച്ചപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിന് തുടര്‍ന്ന് വീണ്ടും പമ്ബിങ് നിര്‍ത്തേണ്ടിവന്നു. മേല്‍നോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോര്‍പ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍…
രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് എം പോക്സ് സ്ഥിരീകരികരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ആറ് ദിവസം ; കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം
പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വിഷ്ണുജിത്ത് കോയമ്ബത്തൂരില്‍ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇവിടെ കേന്ദ്രീകരിച്ച് ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് വിഷ്ണുജിത്ത് കോയമ്ബത്തൂരിലേക്ക് ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിവാഹ ദിവസവും വിഷ്ണു വീട്ടിലെത്താതായതോടെയാണ് കുടുംബം കൂടുതല്‍ ആശങ്കയിലായത്. അവസാനം വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തില്‍ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ് കഞ്ചിക്കോട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തില്‍ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. അതേസമയം പാലക്കാട്…