മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

തിരൂര്‍ : മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് അണ്ടർ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്. പരുക്കേറ്റ ഇവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.

ഇലക്‌ട്രിക് ബസ് വിവാദം : ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഇലക്‌ട്രിക് ബസ് വിവാദത്തിനു പിന്നാലെ ഗതാഗത വകുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇനി എടുക്കില്ലെന്ന വ്യക്തമാക്കി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഇനി ഒരു തീരുമാനവും താന്‍ എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും. ഞാന്‍ പറയുന്നത് സത്യമാണെന്ന് ദൈവത്തിനു അറിയാം. അത് ഒരിക്കല്‍ തെളിയും. ഞാന്‍ ആരെയും ദ്രോഹിക്കാറില്ല. എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വാഹന നികുതി കൂടുതലാണ്. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാല്‍ ആരും കൊല്ലാന്‍ വരേണ്ടെന്നും മന്ത്രി പറഞ്ഞൂ. ഞാന്‍ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നും ഇനി പുതിയ ബസുകള്‍ വാങ്ങില്ലെന്നും ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത്…

മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ആതിരപ്പിള്ളി: മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ വൈ.വില്‍സണ്‍ (40) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. തടി കയറ്റിവന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കുമായി പോയതായിരുന്നു വില്‍സണ്‍. തടിലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വില്‍സന്റെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. ലോറി ജീവനക്കാര്‍ തന്നെയാണ് അപകട വിവരം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്.

ചൈനയിൽ വൻ ഭൂചലനം, 7.2 തീവ്രത, വീടുകൾ തകർന്ന് നിരവധി പേർക്ക് പരുക്ക്; ഡൽഹിയിലും പ്രകമ്പനങ്ങൾ

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്ബം. തെക്കൻ ഷിൻജിയാങ് മേഖലയിലാണ് റിക്ടർ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. 80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്ബനം ഉണ്ടായി. ഷിൻ ജിയാങ് റെയില്‍വേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകള്‍ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചില്‍ തുടരുകയാണ്.

കെ വിദ്യ മാത്രം പ്രതി ; കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍ഗോഡ് : കസാര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ് എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച്‌ സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി. മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിര്‍മിക്കാന്‍ മറ്റൊരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. കരിന്തളം ഗവ. ആര്‍ട്‌സ്…

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; 7 പേര്‍ കൊല്ലപ്പെട്ടു

ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ചിക്കാഗോയ്ക്ക് സമീപമുണ്ടായ രണ്ട് വെടിവയ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇല്ലിനോയിയിലെ ജോലിയറ്റിലുള്ള വെസ്റ്റ് ഏക്കേഴ്‌സ് റോഡ് 2200 ബ്ലോക്കില്‍ രണ്ട് വീടുകളിലാണ് വെടിവയ്പ് നടന്നത്. റോമിയോ നാന്‍സ് എന്ന 23കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ചീഫ് ബില്‍ ഇവന്‍സ് അറിയിച്ചു. റോമിയോ നാന്‍സ് പ്രദേശവാസി തന്നെയാണ്. ആക്രമണത്തിനു ശേഷം Q730412 എന്ന ലൈസന്‍സ് നമ്ബറിലുള്ള ചുവന്ന ടൊയോട്ട കാമ്രി കാറില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ പക്കല്‍ ആയുധമുണ്ടെന്നും അതിനാല്‍ തന്നെ അപകടകാരിയാണെന്നും പോലീസ് വ്യക്തമാക്കി. നാന്‍സിനെയോ കാറിനെയോ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസിനെ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റോമിയോ നാന്‍സ്. മുന്‍പ് ആയുധം കൊണ്ട് ഒരു സ്ത്രീയെ ആക്രമിച്ചതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 2023ലെ ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം നടത്തുന്നത്. അമേരിക്കയില്‍ കുറച്ചു…

വ്യോമാക്രമണത്തിന് മറുപടിയുമായി പാകിസ്താന്‍ ; ഇറാന്റെ മേഖലയില്‍ കയറി നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴു മരണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രണ്ടു കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന് ഇറാനില്‍ കടന്ന് മറുപടി നല്‍കിയതായി പാകിസ്താന്‍. ബലൂചി ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതിന്റെ പേരില്‍ ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ വ്യാഴാഴ്ച ആക്രമണം നടത്തി. ‘മാര്‍ഗ് ബാര്‍ ശര്‍മ്മാചര്‍’ എന്ന രഹസ്യനാമത്തിലുള്ള രഹസ്യാന്വേഷണ ഓപ്പറേഷനില്‍ ‘നിരവധി ഭീകരര്‍’ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാന് ”ഗുരുതരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. മേഖലയിലാകെ സംഘര്‍ഷത്തിന് സാധ്യതകളിട്ട് നടത്തിയ ആക്രമണം തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് പാകിസ്താന്‍ ആക്രമണം നടത്തിയിരിക്കുന്നത്്. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്ക് നേരെയും വ്യോമാക്രമണം നടത്തിയതായി പാകിസ്താന്റെ അവകാശവാദം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍…

ഭാഗ്യയ്ക്കും ശ്രേയസിനും ’30 മിനിറ്റിനു’ള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഇഷ്യു ചെയ്യുന്നതെന്ന് എംബി രാജേഷ്

ഗുരുവൂയൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹ സര്‍ട്ടിഫിക്കറ്റ് കെ-സ്മാര്‍ട്ടിലൂടെ 30 മിനിറ്റില്‍ ലഭ്യമായതില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്കിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍നിന്ന് കൈപ്പറ്റിയെന്ന് എംബി രാജേഷ് പറഞ്ഞു. ഇതിനുമുന്‍പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്നുംകെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്.…

കേന്ദ്ര ഏജന്‍സികള്‍ എത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ ; സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വെച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ പ്രഹസനം നടത്തുന്നതായി സിപിഎം. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്ബനിക്കെതിരേ വിവാദം കത്തുമ്ബോള്‍ ദേശാഭിമാനിയില്‍ എഴുതിയ കോളത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാന്‍ ഒരു വശത്ത് ശ്രമിക്കുമ്ബോള്‍ മറുവശത്തുകൂടി പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കല്‍പ്പിത കഥകള്‍ ചമച്ച്‌ അന്വേഷണ ഏജന്‍സികളെ കയറൂരി വിടുകയാണെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളും സജീവമായെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പറയുന്നു. അതേസമയം തന്നെകേന്ദ്രത്തിലും ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഈ നിമിഷംവരെയും ഏജന്‍സികള്‍ ഒരു ചെറുവിരലുപോലും അനക്കിയിട്ടില്ല എന്നുമാണ് ആക്ഷേപം. ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ ഒമ്ബതു വര്‍ഷത്തിനകം…

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവും ; സൈനികനെയും സഹോദരനെയും തല്ലിച്ചതച്ചു

തിരുവനന്തപുരം: കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചു. പാറശ്ശാലയില്‍ നടന്ന സംഭവത്തില്‍ സൈനികനായ സിനുവിനും സഹോദരന്‍ സിഞ്ചുവിനുമാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘട്ടനത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ആയൂബ്ഖാന്‍, മകന്‍ അലിഖാന്‍ മറ്റ് ഏതാനും അക്രമികള്‍ എന്നിവരും ചേര്‍ന്നാണ് സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പാറശ്ശാലയിലെ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കാറില്‍ ഇവിടെയെത്തിയ സിനുവും സിഞ്ചുവും ആയുബ് ഖാന്റെ കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആയൂബ്ഖാന്റെ മകന്‍ അലിഖാനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് സിനുവിനെയും സിഞ്ചുവിനെയും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. അക്രമത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍…