ന്യൂഡല്‍ഹി: രണ്ടു കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന് ഇറാനില്‍ കടന്ന് മറുപടി നല്‍കിയതായി പാകിസ്താന്‍. ബലൂചി ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതിന്റെ പേരില്‍ ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ വ്യാഴാഴ്ച ആക്രമണം നടത്തി. ‘മാര്‍ഗ് ബാര്‍ ശര്‍മ്മാചര്‍’ എന്ന രഹസ്യനാമത്തിലുള്ള രഹസ്യാന്വേഷണ ഓപ്പറേഷനില്‍ ‘നിരവധി ഭീകരര്‍’ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാന് ”ഗുരുതരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. മേഖലയിലാകെ സംഘര്‍ഷത്തിന് സാധ്യതകളിട്ട് നടത്തിയ ആക്രമണം തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് പാകിസ്താന്‍ ആക്രമണം നടത്തിയിരിക്കുന്നത്്. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്ക് നേരെയും വ്യോമാക്രമണം നടത്തിയതായി പാകിസ്താന്റെ അവകാശവാദം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍…
Day: January 18, 2024
ഭാഗ്യയ്ക്കും ശ്രേയസിനും ’30 മിനിറ്റിനു’ള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഇഷ്യു ചെയ്യുന്നതെന്ന് എംബി രാജേഷ്
ഗുരുവൂയൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹ സര്‍ട്ടിഫിക്കറ്റ് കെ-സ്മാര്‍ട്ടിലൂടെ 30 മിനിറ്റില്‍ ലഭ്യമായതില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്കിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍നിന്ന് കൈപ്പറ്റിയെന്ന് എംബി രാജേഷ് പറഞ്ഞു. ഇതിനുമുന്‍പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്നുംകെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്.…
കേന്ദ്ര ഏജന്‍സികള്‍ എത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ ; സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വെച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ പ്രഹസനം നടത്തുന്നതായി സിപിഎം. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്ബനിക്കെതിരേ വിവാദം കത്തുമ്ബോള്‍ ദേശാഭിമാനിയില്‍ എഴുതിയ കോളത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാന്‍ ഒരു വശത്ത് ശ്രമിക്കുമ്ബോള്‍ മറുവശത്തുകൂടി പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കല്‍പ്പിത കഥകള്‍ ചമച്ച് അന്വേഷണ ഏജന്‍സികളെ കയറൂരി വിടുകയാണെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളും സജീവമായെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പറയുന്നു. അതേസമയം തന്നെകേന്ദ്രത്തിലും ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഈ നിമിഷംവരെയും ഏജന്‍സികള്‍ ഒരു ചെറുവിരലുപോലും അനക്കിയിട്ടില്ല എന്നുമാണ് ആക്ഷേപം. ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ ഒമ്ബതു വര്‍ഷത്തിനകം…
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവും ; സൈനികനെയും സഹോദരനെയും തല്ലിച്ചതച്ചു
തിരുവനന്തപുരം: കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചു. പാറശ്ശാലയില്‍ നടന്ന സംഭവത്തില്‍ സൈനികനായ സിനുവിനും സഹോദരന്‍ സിഞ്ചുവിനുമാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘട്ടനത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ആയൂബ്ഖാന്‍, മകന്‍ അലിഖാന്‍ മറ്റ് ഏതാനും അക്രമികള്‍ എന്നിവരും ചേര്‍ന്നാണ് സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പാറശ്ശാലയിലെ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കാറില്‍ ഇവിടെയെത്തിയ സിനുവും സിഞ്ചുവും ആയുബ് ഖാന്റെ കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആയൂബ്ഖാന്റെ മകന്‍ അലിഖാനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് സിനുവിനെയും സിഞ്ചുവിനെയും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. അക്രമത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍…
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, പരിക്ക് ഗുരുതരം; വിദ്യാര്‍ഥി ആശുപത്രിയില്‍; ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർഥികളെ കഴിഞ്ഞ ദിവസം കോളേജിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കൽ എന്ന രീതിയിൽ ഒരു അധ്യാപകനെ ഈ വിദ്യാർഥികൾ മർദിക്കുകയും ചെയ്തിരുന്നു. തൊട്ടുന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരെയുള്ള ആക്രമണവുമെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാര്‍ഥിക്ക് വയറിനാണ് കുത്തേറ്റിരിക്കുന്നത്. പരിക്ക് ഗുരുതുരമാണെന്നാണ് പ്രാഥമിക നിഗമനം. കാംപസിനകത്ത് എംജി നാടകോത്സവത്തിന്‍റെ ഭാഗമായി നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. അബ്ദുള്‍ നാസറിനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സംഘാടകച്ചുമതല ഉണ്ടായിരുന്നതിനാല്‍ കാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് കാംപസിലെത്തിയ ഫ്രറ്റേണിറ്റി അക്രമിസംഘം കാംപസിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. കത്തി, ബിയര്‍…