ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കാന്‍ ശ്രമിക്കുന്നു ; എംടി പഠിപ്പിക്കാന്‍ വരേണ്ടെന്ന് ജി. സുധാകരന്‍

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മൂന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍. സമരവും ഭരണവും കേരളത്തിലെ സിപിഎമ്മിനെ എം.ടി. പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും കേരളത്തില്‍ ആറ്റംബോംബ് വീണെന്ന തരത്തിലാണ് ചില ചര്‍ച്ചകളെന്നും ജി.സുധാകരന്‍ വിമര്‍ശിച്ചു. എംടി. പറഞ്ഞതിന് പിന്നാലെ ചിലര്‍ക്ക് ഭയങ്കര ഇളക്കമാണെന്നും ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കുകയാണെന്നും നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ജി.സുധാകരന്റെ വിമര്‍ശനം. അതേസമയം മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം വന്‍ ചര്‍ച്ചയായി മാറിയിരുന്നു. എം.ടി. പറഞ്ഞതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ അതിനാവശ്യമായ നിലപാട് എടുക്കുമെന്നും സിപിഎം മാറ്റത്തിന് വിധേയാമാകാത്ത പാര്‍ട്ടിയാണെന്ന ധാരണ വേണ്ടെന്നുമായിരുന്നു നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എംടിയുടെ വിമര്‍ശനത്തില്‍ ചാരി മാധ്യമങ്ങളെ…

മുഖ്യമന്ത്രി രക്തദാഹിയായ മനുഷ്യന്‍ ; കോടതിയില്‍ പോയത് അതിരുതര്‍ക്കത്തിനല്ലെന്നും വി.ഡി. സതീശന്‍

കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ ഒന്നാംപ്രതി സിപിഎമ്മാണെന്നും പാര്‍ട്ടിയും മന്ത്രിയും ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സ്ഥിതിയാണ് കാണുന്നത്. സര്‍ക്കാരിന്റെ മര്‍ദ്ദനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഇതിനേക്കാള്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും പറഞ്ഞു. യുവജനസമരങ്ങളെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച്‌ തല്ലിച്ചതയ്ക്കുകയാണ്. മുഖ്യമന്ത്രി രക്തദാഹിയായ മനുഷ്യനാണെന്നും ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും അദ്ദേഹവും കുടുംബവും അഴിമതി നടത്തിയെന്നും പറഞ്ഞു. പുറത്തുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനേക്കാള്‍ കരുത്തന്‍ ജയിലില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അതിശക്തമായ സമരങ്ങള്‍ കാണാനിരിക്കുന്നതേയുള്ളെന്നും പ്രതിഷേധങ്ങളെ തല്ലിച്ചതച്ച്‌ നിര്‍ത്താമെന്ന് കരുതേണ്ടെന്നും പറഞ്ഞു. കെ.ഫോണ്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയുടെ വിമര്‍ശനത്തില്‍ നീതി തേടിയാണ് കോടതിയില്‍ പോയത്. പക്ഷേ കോടതി തന്നെ പരിഹസിച്ചു. എന്നാല്‍ താന്‍ കോടതിയില്‍ പേയത് അതിരുതര്‍ക്കം പരിഹരിക്കാനല്ലെന്നും പബ്‌ളിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യം…

കോഴിക്കോടും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ; പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോടും രാഹുലിന്റെ നാടായ അടൂരിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിന്റെ മൂന്ന് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്തുമാറ്റി. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയാണ് മാര്‍ച്ച്‌ നടക്കുന്നത്. കോഴിക്കോട് കളട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ കോഴിക്കോട-വയനാട് പാത ഉപരോധിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് തള്ളിത്തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമീപത്തെ ഫ്‌ളക്‌സ് ബോര്‍ഡും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പോലീസിന് നേരെ കല്ലും കുപ്പിയും എറിയുകയും ചെയ്തു. പ്രതിഷേധം വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കിയത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഗതാഗത കുരുക്കില്‍പെട്ടു. പോലീസ് പല തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ…

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ ഗുരുതരാവസ്ഥയില്‍

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവര്‍ ഗുരുതരാവസ്‌ഥയിലാണ്. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീനയെ (35) പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്ന് രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടെത്തിയത്. കുട്ടി മരിച്ച നിലയിലായിരുന്നു. അബോധാവസ്‌ഥയിലായ ഹസീനയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് സംഭവമെന്ന് വ്യക്‌തമല്ല. പോലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപ്പേര്‍ക്ക് പരുക്ക്

വാളാഞ്ചേരി: ദേശീയ പാത വട്ടപ്പാറ മേല്‍ഭാഗത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് നിരവധിപ്പേര്‍ക്ക് പരുക്ക്. പഴയ സര്‍ക്കിള്‍ ഓഫീസിന് സമീപത്തുളള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയില്‍ നിന്നും അയ്യപ്പഭക്തരുമായി താമരശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനമാണ് ചൊവ്വാഴ്ച രാവിലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രിക്കു പറ്റിയ 21 പേരെ വാളാഞ്ചേരി നടക്കാവിലെ ആശുപത്രിയിലും 5 പേരെ കോട്ടക്കല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് എത്തും; എറണാകുളത്ത് രണ്ടു ദിവസം ഗതാഗത നിയന്ത്രണം;തൃശൂരിൽ നാലിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നു െവെകിട്ട് അഞ്ചിന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി, െവെകിട്ട് എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഗസ്റ്റ് ഹൗസ് വരെ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. െവെകിട്ട് ആറിനാണ് റോഡ് ഷോ ആരംഭിക്കുക. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയശേഷം നാളെ രാവിലെ 6.30-ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെനിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തും. ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം ഹെലികോപ്ടറില്‍ കൊച്ചിയിലേക്കു മടങ്ങും. വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണികേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് ഉച്ചയോടെ ബി.ജെ.പി. ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗം മെറെന്‍ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും അറസ്റ്റ് ; ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുന്ന മൂന്ന് കേസുകള്‍ കൂടി

തിരുവനന്തപുരം: ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും അറസറ്റ്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കേസില്‍ കൂടിയാണ് അറസറ്റ്. രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ജയിലില്‍ വച്ച്‌ കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തെ അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാന്‍ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒന്നാം പ്രതിയും എംഎല്‍എമാരായ ഷാഫി…