വടകരയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി

കോഴിക്കോട് : ഒരു വര്‍ഷത്തോളം വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പളളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വടകരയില്‍ നിന്ന് എസ് പിയെത്തി പ്രദേശം പരിശോധിക്കും എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തത ആയിട്ടില്ല.

എംടിയുടെ വാക്കുകള്‍ വളച്ചൊടിച്ച്‌ ഇടതുവിരുദ്ധമാക്കുന്നു ; പ്രസംഗ വിവാദത്തില്‍ ഇ.പി. ജയരാജനും സജി ചെറിയാനും

തിരുവനന്തപുരം: എംടി യുടെ വാക്കുകളെ വ്യാഖ്യാനിച്ച്‌ ഇടതുപക്ഷ വിരുദ്ധമാക്കുകയാണെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാക്കുകള്‍ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരാണെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും പറഞ്ഞു് സംശയിക്കുന്നവര്‍ എംടിയെക്കുറിച്ച്‌ അറിയാത്തവരാണെന്നും അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ച്‌ വേണ്ടാത്ത വിവാദം ഉണ്ടാക്കുകയാണെന്നും എംടി നടത്തിയത് കേന്ദ്രത്തിലെ മോദിയെക്കുറിച്ചാണെന്നും ഇടതുപക്ഷ വിരുദ്ധര്‍ അവരുടെ കണ്ണിലൂടെയാണ് ഇതിനെ കാണുന്നതെന്നും പ്രസംഗം കേട്ടപ്പോള്‍ പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. എംടിയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു. പിണറായി ജനനേതാവാണെന്നും എംടി തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം അങ്ങിനെ പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. അദ്ദേഹം ഒരു പ്രസ്താവന നടത്തിയാല്‍ അത് ആരെക്കുറിച്ചുമാകാമെന്നും പിണറായി വിജയന്‍ ജനകീയ നേതാവാണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. കേരള ലിറ്ററേച്ചര്‍…

എം.ടി പറഞ്ഞത് മുഖ്യമന്ത്രിക്കെതിരാണെന്ന് വ്യാഖ്യാനിക്കുന്നത് നികൃഷ്ട മാധ്യമശ്രമമെന്ന് അശോകന്‍ ചരുവില്‍; പറഞ്ഞത് യഥാര്‍ത്ഥ്യമെന്ന് എന്‍.ഇ സുധീര്‍

കൊച്ചി: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും പ്രതിരോധം തീര്‍ത്ത് ഇടത് അനുകൂല സാഹിത്യകാരന്മാര്‍. സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചുമാണ് എം.ടി പറഞ്ഞതെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനുഷ്യാനുഭവങ്ങളെ അടുത്തു കാണുന്ന ഒരെഴുത്തുകാരന്‍ പറയേണ്ട വാക്കുകളാണത്. എന്നാല്‍ രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വേദിയില്‍ ഉല്‍ഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു. ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതില്‍ അത്ഭുതമില്ല. അധികാരമെന്നാല്‍ സംസ്ഥാന സര്‍ക്കാരും മറ്റു തദ്ദേശിയ ഗവര്‍മ്മണ്ടുകളുമാണ് എന്ന് സ്ഥാപിച്ച്‌ ഇന്ത്യക്കുമേല്‍ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്റെ നേതാവായ നരേന്ദ്രമോഡിയേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അടിമമാധ്യമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്നലെത്തന്നെ എം.ടി. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിര്‍ന്ന എഴുത്തുകാരന് തന്റെ പ്രസംഗത്തിന്റെ സത്യാവസ്ഥ…

കൊല്ലം പട്ടത്താനത്ത് അച്ഛനും രണ്ട് മക്കളും മരിച്ചനിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനേയും രണ്ട് മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്ബകശേരിയില്‍ ജോസ് പ്രമോദ് (41), ദേവനാരായണന്‍ (9), ദേവനന്ദ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ് പ്രമോദിനെ കിടപ്പുമുറിയിലും മക്കളെ സ്‌റ്റെയര്‍കേസിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസ് പ്രമോദ് വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കുകയായിരുന്നു. ജോസ് പ്രമോദും ഭാര്യയും അകന്നുകഴിയുകയാണ്. ഡോക്ടറായ ഭാര്യ ഉപരിപഠനത്തിനായി ഹോസ്റ്റലിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ രാത്രി ജോസ് പ്രമോദ് ഭാര്യയ്ക്കും സഹോദരനും ജീവനൊടുക്കുമെന്ന് കാണിച്ച്‌ സന്ദേശം അയച്ചിരുന്നു. പുലര്‍ച്ചെ ഭാര്യ വീട്ടുകാര്‍ എത്തി വീട് പരിശോധിക്കുമ്ബോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.